8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 24, 2024
May 10, 2024
April 23, 2024
March 26, 2024
March 16, 2024
March 6, 2024
December 4, 2023
December 4, 2023
October 14, 2023
September 22, 2023

കൊച്ചി മെട്രോ വാര്‍ഷികം : വെള്ളിയാഴ്ച ടിക്കറ്റ് നിരക്ക് അഞ്ച് രൂപ മാത്രം

Janayugom Webdesk
June 15, 2022 4:05 pm

കേരളത്തില്‍ മെട്രോ ട്രയിന്‍ എത്തിയ ജൂണ്‍ 17 കേരള മെട്രോ ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി അന്ന് ടിക്കറ്റ് നിരക്ക് അഞ്ച് രൂപയായി കുറച്ചു. വെള്ളിയാഴ്ച എടുക്കുന്ന ഏതു സ്റ്റേഷനിലേക്കുമുള്ള ഏതു ടിക്കറ്റിനും അഞ്ച് രൂപ മാത്രം നല്‍കിയാല്‍ മതി. മൊബൈല്‍ ഫോണ്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്കും അഞ്ച് രൂപ നല്‍കിയാല്‍ മതി.

കൊച്ചി വണ്‍ കാര്‍ഡ് ഉപയാഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും. ട്രിപ് പാസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ നിരക്കായിരിക്കും ബാധകമെങ്കിലും ഈടാക്കിയ തുകയില്‍ നിന്ന്  അഞ്ച് രൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക്കായി അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യും.

Eng­lish sum­ma­ry; Kochi Metro Anniver­sary: ​​Tick­et price on Fri­day is only Rs5

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.