Web Desk

കൊച്ചി

March 22, 2020, 7:04 pm

കൊച്ചി മെട്രോ സർവീസ് മാർച്ച് 31 വരെ നിർത്തിവച്ചു

Janayugom Online

കൊച്ചി മെട്രോ സർവീസ് ഈ മാസം 31 വരെ പൂർണമായി നിർത്തിവെക്കാൻ തീരുമാനിച്ചു. കോവിഡ് ‑19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസുകൾ നിർത്തുന്നതെന്ന് കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ അറിയിച്ചു.

നേരത്തെ സർവീസുകൾക്ക് ഇടയിലെ സമയം വർധിപ്പിക്കൽ അടക്കമുള്ള നിയന്ത്രണങ്ങൾക്ക് തീരുമാനമെടുത്തിരുന്നുവെങ്കിലും എറണാകുളം ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ കേന്ദ്ര ഗവൺമെന്റ് പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സർവീസ് പൂർണമായി നിർത്തിവെക്കാൻ തീരുമാനിച്ചത്.

Eng­lish Sum­ma­ry; kochi Metro ser­vices sus­pend­ed till March 31

YOU MAY ALSO LIKE THIS VIDEO