കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള ഒന്നര കിലോമീറ്റർ പാതയിൽ പരീക്ഷണ ഓട്ടം നടത്തി. മെട്രോയുടെ ആദ്യഘട്ടത്തിന്റെ അവസാന ഭാഗം കമ്മീഷൻ ചെയ്യുന്നതിനു മുന്നോടിയായിട്ടായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. രാവിലെ എഴര മുതലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. മണിക്കൂറിൽ അഞ്ചു കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ തൈക്കൂടത്ത് നിന്നും ഓടിച്ചത്. പേട്ട സ്റ്റേഷനു അടുത്ത് അര മണിക്കൂറോളം നിർത്തിയിട്ട ശേഷം വീണ്ടും തിരികെ തൈക്കൂടത്തേക്ക് ട്രെയിൻ ഓടിച്ചു. വരും ദിവസങ്ങളിൽ ട്രെയിനിന്റെ വേഗത കൂട്ടി പരീക്ഷണ ഓട്ടം നടത്തും.
സർവീസ് തുടങ്ങുന്നതിനു മുന്നോടിയായുള്ള പ്രധാന നടപടികളിലൊന്നാണ് പരീക്ഷണ ഓട്ടം. ഇതിനു മുന്നോടിയായി രാത്രി 12 മണി മുതൽ പാളത്തിലൂടെ വൈദ്യുതി കടത്തി വിട്ടിരുന്നു. ഈ റൂട്ടിലെ തൊണ്ണൂറു ശതമാനം സിവിൽ ജോലികളും അവസാനിച്ചിട്ടുണ്ട്. അവസാന ഘട്ട സിഗ്നലിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
മാർച്ച് 31 നു മുമ്പായി ഈ റൂട്ടിൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ കണക്കു കൂട്ടൽ. കഴിഞ്ഞ സെപ്റ്റംബർ മുതലാണ് മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള ഭാഗത്ത് സർവീസ് തുടങ്ങിയത്. 6330 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന്റെ ചെലവ്. പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരയെുള്ള ഭാഗത്തെ പണികളും പുരോഗമിക്കുകയാണ്.
Kochi Metro; test run on Thykoodam — Pettah route
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.