June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

ക​രു​ണ സം​ഗീ​ത​നി​ശ; വി​വാ​ദ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യു​മാ​യി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍

By Janayugom Webdesk
February 19, 2020

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ക​രു​ണ സം​ഗീ​ത​നി​ശ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യു​മാ​യി സംഘാടകർ. ഫേസ്​ബുക്ക്​ ലൈവിലൂടെയാണ്​ സംഘാടകര്‍ സംഗീതപരിപാടിയുടെ കണക്കുകൾ അറിയിച്ചത്. 4000 പേരാണ്​ സംഗീതപരിപാടിക്കായി എത്തിയതെന്നും ഇതില്‍ 3000 പേരും സൗജന്യപാസിലൂടെയാണ്​ പരിപാടിക്ക്​ എത്തിയതെന്നും സംഘാടകർ വ്യക്തമാക്കി. 500, 1500, 2500, 5000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ടി​ക്ക​റ്റ് നി​ര​ക്ക്. പ​രി​പാ​ടി ന​ട​ന്ന ദി​വ​സം വൈ​കി​ട്ട് 39,000 രൂ​പ​യു​ടെ ടി​ക്ക​റ്റ് മാ​ത്ര​മാ​ണ് കൗ​ണ്ട​റി​ലൂ​ടെ വി​റ്റ​ത്. ടിക്കറ്റ്​ വില്‍പനയിലൂടെ ജി.എസ്​.ടി കുറച്ച്‌​ ലഭിച്ചത്​ 6,021,93 രൂപ മാത്രമാണെന്ന്​ സംഘാടകരിലൊരാളായ സംഗീത സംവിധായകന്‍ ബിജിപാല്‍ പറഞ്ഞു.

കലാപരമായി ഈ പരിപാടി വൻ വിജയമായിരുന്നെങ്കിലും സാമ്പത്തികമായി പരിപാടി പരാജയപ്പെട്ടുവെന്നും ആകെ പരിപാടിക്കായി 23 ലക്ഷം രൂപ ചെലവായി എന്ന് വ്യക്തമാക്കുന്നു. സൗജന്യമായിട്ടാണ് വേദി ലഭിച്ചത്. ഇതിൽ പങ്കെടുത്ത എല്ലാ പ്രമുഖ കലാകാരൻമാരും കലാകാരികളും സൗജന്യമായിട്ടാണ് പരിപാടി അവതരിപ്പിച്ചത്. പബ്ലിസിറ്റിയും ലൈറ്റ് ആന്‍റ് സൗണ്ടും പ്രിന്‍റ് ആന്‍റ് ചാനൽ പബ്ലിസിറ്റിയും ചെയ്ത ഏജൻസികളെല്ലാം സർവീസ് ചാർജ് ഒഴിവാക്കിയാണ് ഈ പരിപാടി ചെയ്ത് തന്നത്.
https://www.facebook.com/109893593740634/videos/503756553896503/
ഇതിൽ പെർഫോം ചെയ്ത, ഗിറ്റാറിസ്റ്റുകൾക്കും വയലിനിസ്റ്റുകളും അടക്കമുള്ള വാദ്യകലാകാരൻമാർക്ക് പണം നൽകണം. ഇതിൽ ഭക്ഷണം, ആർട്ടിസ്റ്റുകൾക്ക് വരാനുള്ള ഫ്ലൈറ്റ് തുക, സെറ്റ് മുതൽ കാർപ്പറ്റ് വരെയുള്ള പ്രോപ്പർട്ടികൾ, ഇവർക്കെല്ലാമുള്ള താമസം, സെക്യൂരിറ്റി, പരിപാടി അവതരിപ്പിക്കാനുള്ള ആങ്കേഴ്സ്, ഇത് എച്ച്‍ഡിയിൽ ഷൂട്ട് ചെയ്ത ക്യാമറാടീം എന്നിങ്ങനെയുള്ളതൊക്കെ ഉടനടി കൊടുക്കേണ്ട തുകയാണ്.

അതിൽ കടം പറയാൻ കഴിയില്ല. അതല്ലാത്ത പലതിലും ഇനിയും പണം കൊടുത്തു തീർക്കാനുണ്ട്. 23 ലക്ഷം രൂപയിൽ ഇനിയും രണ്ട് ലക്ഷം രൂപ കൊടുത്തു തീർക്കാനുണ്ടെന്നും ബിജിബാൽ വ്യക്തമാക്കി. കെഎംഎഫ് പ്രസിഡന്‍റ് ബിജിബാലും, ജനറൽ സെക്രട്ടറി ഷഹബാദ് അമൻ, മറ്റ് ഭാരവാഹികളായ ആഷിഖ് അബു, സിതാര കൃഷ്ണകുമാർ, ശ്യാം പുഷ്കരൻ, റിമ കല്ലിങ്കൽ, കെ എം കമൽ, മധു സി നാരായണൻ എന്നിവരാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ഔദ്യോഗിക വെബ്സൈറ്റ് വഴി പരിപാടിയുടെ എല്ലാ ചെലവുകളും വരവുമടക്കം എല്ലാ കണക്കുകളും പുറത്ത് വിട്ടു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.