പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് കൊച്ചി എന്‍ഐ എ കോടതി. പ്രതികളുടെ പ്രായം ‚വിദ്യാഭ്യാസ സാഹചര്യങ്ങള്‍ തുടങ്ങിയങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഹാജരാകണമെന്ന നിര്‍ദേശവും സുപ്രിംകോടതി നല്‍കിയിരുന്നു. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കോടതിയുടെ നടപടി. കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ച്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എ ആവശ്യവും സുപ്രിംകോടതി തള്ളിയിരുന്നു. ഭീകര സംഘടനയുടെ പ്രവർത്തന ങ്ങളേ വ്യാപിപ്പിക്കാനുള്ള ഉദ്ദേശത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ മാത്രമേ യു എ പി എ യുടെ 38 ‚39 വകുപ്പുകൾ നിലനിൽക്കുകയുള്ളുവെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു .ലഭ്യമായ തെളിവുകൾ പരിശോധിക്കുമ്പോൾ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കണ്ടാൽ ജാമ്യത്തിന് അർഹതയുണ്ടെന്നും സുപ്രിംകോടതി വിലയിരുത്തിയിരുന്നു. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നതടക്കമുള്ള വാദങ്ങള്‍ എന്‍ ഐ എ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.
English Summary: Kochi NIA court orders release of Thaha Fazal in Panteerankavu UAPA case
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.