November 30, 2022 Wednesday

Related news

November 9, 2022
February 21, 2022
December 1, 2021
August 8, 2021
August 4, 2021
November 13, 2020
November 4, 2020
October 13, 2020
June 23, 2020

ഇറ്റലിയിലെ കപ്പൽ നിർമാതാക്കളുമായി കൊച്ചി കപ്പൽശാല കരാർ ഒപ്പിട്ടു

Janayugom Webdesk
കൊച്ചി:
November 4, 2020 2:04 pm

ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽനിർമാതാക്കളായ കൊച്ചിൻ കപ്പൽശാല ലിമിറ്റഡും ലോകത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ കമ്പനികളിലൊന്നായ ഇറ്റലിയിലെ ഫിൻകൻത്യേറിയും കപ്പൽ നിർമാണ രംഗത്ത് പരസ്പരം സഹകരിക്കുന്നതിന് ധാരണയായി. കപ്പൽ രൂപകൽപ്പന, നിർമാണം, അറ്റകുറ്റപ്പണി, മറീൻ ഉപകരണങ്ങളുടെ ഉൽപ്പാദനം എന്നിവയ്ക്കു പുറമെ നൈപ്യുണ്യ വികസനം, പരിശീലനം എന്നീ രംഗങ്ങളിലാണ് ഇരു കമ്പനികളും കൈകോർക്കുന്നത്. ഇതുസംബന്ധിച്ച ധാരണാ പത്രം കൊച്ചി കപ്പൽശാലാ ഡയറക്ടർ (ടെക്നിക്കൽ) ബിജോയ് ഭാസ്ക്കറും ഫിൻകൻത്യേറി നേവൽ വെസൽ ബിസിനസ് യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ് അകില്ലെ ഫുൽഫാരോയും ചൊവ്വാഴ്ച വിഡിയോ കോൺഫറൻസിലൂടെ ഒപ്പിട്ടു.

ഈ കരാറിലൂടെ ഇരുകമ്പനികളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തമുണ്ടാക്കും. ഇന്ത്യൻ വിപണിക്കു പുറമെ ആഗോള വിപണിക്കു വേണ്ടിയും സാങ്കേതികത്തികവുള്ള അത്യാധുനിക കപ്പലുകളും മറ്റു ഉൽപ്പന്നങ്ങളും നിർമ്മിക്കാനും ഈ കരാർ വഴിയൊരുക്കും. പ്രതിരോധ, വാണിജ്യ ആവശ്യങ്ങൾക്കുള്ള കപ്പലുകൾ നിർമിക്കുന്നതിന് കൊച്ചിൽ കപ്പൽ ശാലയ്ക്ക് ഇന്ത്യയുടെ കിടക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ മികച്ച സംവിധാനങ്ങളും സൗകര്യങ്ങളുമുണ്ട്. ലോകത്തെ മുൻനിര കപ്പൽ നിർമതാക്കളായ ഫിൻകൻത്യേറിക്ക് 230 വർഷത്തെ പാരമ്പര്യമുണ്ട്. നാലു ഭൂഖണ്ഡങ്ങളിലായി 18 കപ്പൽശാലകൾ ഉള്ള ഈ കമ്പനി ഇതുവരെ ഏഴായിരത്തിലേറെ കപ്പലുകൾ ഇതുവരെ നിർമിച്ചിട്ടുണ്ട്. ക്രൂയിസ് കപ്പൽ രൂപകൽപ്പനയിലും നിർമാണത്തിലും വിദഗ്ധരായ ഈ ഇറ്റാലിയൻ കമ്പനി എല്ലാത്തരം ഹൈ ടെക്ക് കപ്പലുകളും ചെറുകപ്പലുകളും നിർമിച്ചുവരുന്നു.

ENGLISH SUMMARY: Kochi Ship­yard signs agree­ment with Ital­ian shipbuilders
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.