കൊടകര കുഴല്‍പ്പണക്കേസിലെ നാലാംപ്രതി ധര്മരാജന് ബിജെപി പ്രവര്‍ത്തകനെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ . പ്രതിക്ക് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുണ്ട്. കേസ് അന്വേഷണം കാര്യമായി തന്നെ നടക്കുകയാണ്. ബിജെപി നേതാക്കളും പ്രതികളാവാം. പണം കൊണ്ടുവന്നതാര്ക്കെന്ന് കെ സുരേന്ദ്രനറിയാം. അതാണ് സാക്ഷിയാക്കിയത്. കള്ളപ്പണം ബിജെപിയുടേതു തന്നെ. ഉറവിടം വെളിപ്പെടുത്തേണ്ടിവരും. പ്രതിപക്ഷം സംസാരിക്കുന്നത് ബിജെപിക്കു വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വേണ്ടി പണം കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്നാണ്. 40 കോടിഎത്തിച്ചു. കര്‍ണാടകയില്‍ സ്വരൂപിച്ച 17 കോടിയെപ്പറ്റിയും സൂചന കിട്ടി. എന്‍ഫോഴ്സ്മെന്റിന് കേസെടുക്കാന്‍ അധികാരമുണ്ട്. സംസ്ഥാനം കൈമാറേണ്ടതില്ല. കേന്ദ്ര ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കൊടകര കുഴല്‍പ്പണ കേസില്‍ 21 പ്രതികൾ അറസ്റ്റിലായെന്നും കെ സുരേന്ദ്രൻ അടക്കം 204 പേരെ ചോദ്യം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.