6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 2, 2024
November 29, 2024
November 14, 2024
November 7, 2024
November 4, 2024
November 2, 2024
November 2, 2024

കൊടകരകള്ളപ്പണകേസ് : ഇഡിക്കും, ആദായനികുതി വകുപ്പിനും , തെരഞ്ഞെടുപ്പു കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്

Janayugom Webdesk
തിരുവനന്തപുരം
November 14, 2024 4:18 pm

കൊടകര കള്ളപ്പണകേസില്‍ ഇഡിക്കും, ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്.മൂന്നാഴ്ചയ്കം അന്വേഷണം പുരോഗതി അറിയിക്കാന്‍ ഇഡിയ്ത്ത് സിംഗിള്‍ ബെ‍ഞ്ചിന്റെ നിര്‍ദ്ദേശം നല്‍കി. കൊടകര കേസിലെ ഒന്‍പതാം സാക്ഷി സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. 

കേന്ദ്ര ഏജന്‍സികളോട് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു .അതേസമയം 2021ൽ മൂന്നരക്കോടിയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ചചെയ്ത കേസിന്റെ അന്വേഷണത്തിലാണ്‌ ബിജെപിയുടെ ഹവാല ഇടപാട് പൊലീസ് കണ്ടെത്തിയത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്‌, സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻ നായർ എന്നിവർ നിർദേശിക്കുന്ന സ്ഥലത്തും ബിജെപി ജില്ലാ ഓഫീസുകളിലും പണം എത്തിച്ചതായി കുഴൽപ്പണം കടത്തുകാരൻ ധർമരാജൻ മൊഴി നൽകിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പി ആർ ടീം നൽകിയ ജയസാധ്യത കണക്കിലെടുത്ത്‌, ബിജെപി എ ക്ലാസായി നിശ്ചയിച്ച മണ്ഡലങ്ങളിലാണ്‌ കൂടുതൽ കുഴൽപ്പണം ഇറക്കിയത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.