14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 12, 2025
June 11, 2025
June 9, 2025
June 9, 2025
June 7, 2025
June 4, 2025
June 3, 2025
June 2, 2025
June 1, 2025
May 31, 2025

കെപിസിസിയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മാറ്റി നിര്‍ത്തുന്നതായി കൊടിക്കുന്നില്‍

Janayugom Webdesk
തിരുവനന്തപുരം
May 12, 2025 3:59 pm

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് കൊടിക്കുന്നില്‍സുരേഷ് എംപി സൂചിപ്പിച്ചു. കെപിസിസി ഓഫീസിലെ ചുവരില്‍ തൂക്കിയ 36 പ്രസിഡന്റുമാരില്‍ ഒരു വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിയിരിക്കുന്നു. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മാറ്റി നിര്‍ത്തുന്നുവെന്ന പരാതി പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലുയള്ള എഐസിസി ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെടുന്നുവെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.

ദേശീയതലത്തിലും മറ്റ് സംസ്ഥാനങ്ങളിലെ ഭാരവാഹി പട്ടിക പരിശോധിച്ചാല്‍ ഈ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചതായി കാണാമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയനേതൃത്വത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ടീം സണ്ണിയായി പ്രവര്‍ത്തിക്കാന്‍ പുതിയനേതൃത്വത്തിന് സാധിക്കും. വിദ്യാര്‍ഥി കാലം മുതലെ നേതൃശേഷി തെളിയിച്ചവാരണ് പുതിയ നേതൃത്വമെന്നും അവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ കഴിയുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

രണ്ട് കെപിസിസി അധ്യക്ഷന്‍മാര്‍ക്കൊപ്പം വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും കൊടിക്കുന്നില്‍ പറഞ്ഞു. മുല്ലപ്പള്ളിയില്‍ നിന്നും സുധാകരനില്‍ നിന്നും നല്ല പിന്തുണയും പ്രോത്സാഹനവും ലഭിച്ചു.പുതിയ കമ്മിറ്റികളില്‍ കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൂടി ഒപ്പം നിര്‍ത്തുന്ന നടപടികള്‍ ഉണ്ടാകണം. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരിഗണന കിട്ടിയില്ലെന്ന പരാതിയുണ്ട്. അത് പരിശോധിക്കണം.

യുഡിഎഫിന്റെ സമിതിയിലും ഈ വിഭാഗത്തിന് പരിഗണനയില്ലെന്ന പരാതി ഉണ്ട്. ഇനിയുണ്ടാകുന്ന മാറ്റങ്ങളില്‍ ഇവരെ കൂടി ഉള്‍പ്പെടുത്തണംകെപിസിസിസി ഓഫീസിലെ ചുവരില്‍ തൂക്കിയിട്ട 36 പ്രസിഡന്റുമാരുടെ ഫോട്ടോകള്‍ നമ്മെ ചിലത് ഓര്‍മപ്പെടുത്തുന്നുണ്ട്. അതില്‍ ഒരുവിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തുന്നത് കാണാം. അത് പരിഹരിക്കണം. ദേശീയതലത്തിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം പരിശോധിച്ചാല്‍ അവിടെയെല്ലാം ആ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉണ്ട്. എന്നാല്‍ നവോത്ഥാന സംസ്ഥാനമായ കേരളത്തില്‍ അത് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. അത് പരിഹരിക്കണമെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.