29 May 2024, Wednesday

Related news

August 15, 2022
June 28, 2022
June 16, 2022
February 24, 2022
February 21, 2022
January 26, 2022
December 12, 2021
November 29, 2021
November 18, 2021
November 1, 2021

മുഖ്യമന്ത്രിക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശവുമായി കൊടിക്കുന്നിൽ സുരേഷ്

Janayugom Webdesk
August 28, 2021 2:59 pm

മുഖ്യമന്ത്രിക്കെതിരെ വർഗ്ഗീയ പരാമർശവുമായി കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ്. മുഖ്യമന്ത്രി മകളെ എന്താണ് പട്ടികജാതി യുവാവിന് കല്യാണം കഴിച്ച് നൽകാത്തത് എന്നാണ് കൊടിക്കുന്നിൽ വിവാദ പരാമര്‍ശം നടത്തിയത്. പട്ടികജാതി യുവാവിന് മകളെ വിവാഹം കഴിച്ച് നൽകിയിരുന്നെങ്കിൽ നവോഥാനം ആകുമായിരുന്നു മുഖ്യമന്ത്രിയുടെ നവോഥാനം തട്ടിപ്പാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു . പ്രസ്താവനക്കെതിരെ മന്ത്രി കെ.രാധാകൃഷ്ണന്‍ രംഗത്തെത്തി. എന്നാല്‍, വിവാദ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം എതിര്‍ത്തു.
മഹാത്മാ അയ്യൻകാളി ജയന്തി ആഘോഷ ചടങ്ങിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ വർഗ്ഗീയ പരാമർശം കെപിസിസി വർക്കിംഗ് പ്രസിഡൻറ് കൊടികുന്നിൽ നടത്തിയത്.

പട്ടിക ജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചിരുന്നു. കൊടിക്കുന്നിലിന്‍റെ പ്രസ്താവന വിവാദമായതോടെ മന്ത്രി കെ രാധാകൃഷ്ണൻ പ്രതികരണവുമായി രംഗത്തെത്തി. കൊടിക്കുന്നിൽ പ്രസ്താവന അദ്ദേഹത്തിൻ്റെ സ്ഥാനത്തിനും വലുപ്പത്തിനും ചേർന്നതാണോയെന്നും കെട്ടിച്ച് വിടേണ്ടവരാണ് സ്ത്രീകൾ എന്ന ധ്വനിയാണ് പ്രസ്താവനയിലുള്ളതെന്ന് പറഞ്ഞു. വിവാദ പ്രസ്താവനക്ക് പിന്നാലെ കൊടിക്കുന്നിലിൻ്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല നടക്കുകയാണ്. എതിരായി അഭിപ്രായം വന്നതോടെ കൊടികുന്നിൽ കമൻറ് ബോക്സ് പൂട്ടി വെച്ചിരിക്കുകയാണ്.

ENGLISH SUMMARY:Kodikunnil Suresh with com­mu­nal remarks against the Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.