24 April 2024, Wednesday

കൊടുകുത്തിമല വിനോദ സഞ്ചാരികള്‍ക്കായി തുറന്നു; കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

Janayugom Webdesk
മലപ്പുറം
August 16, 2021 12:17 pm

കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. വിനോദ സഞ്ചാരികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം കുറിച്ചുക്കൊണ്ട് സ്വാതന്ത്ര്യദിനത്തില്‍ നജീബ് കാന്തപുരം എംഎല്‍എ കൊടികുത്തിമല തുറന്നു കൊടുത്തു. കൊടികുത്തി മലയില്‍ നടന്ന ലളിതമായ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷമാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കൊടികുത്തിമല അടഞ്ഞുകിടക്കുകയായിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. പ്രവേശനത്തിനായി വനം വകുപ്പ് പ്രത്യേകം പാസ് അനുവദിക്കും. കൊടികുത്തിമല തുറക്കുന്നതിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ ഇവിടെ നടന്നിരുന്നു. ടോയ്‌ലെറ്റുകള്‍, വിശ്രമ കേന്ദ്രം, നടപ്പാതകള്‍, റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

Eng­lish summary:kodikuthymala opened for tourists

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.