അമിത്​ ഷാ പല്ലില്ലാത്ത സിംഹം:​ കോടിയേരി

Web Desk
Posted on October 05, 2017, 2:37 pm

തിരുവനന്തപുരം: പിണറായിലൂടെ പോകാനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണ്​ ബിജെപി ദേശീയാധ്യക്ഷൻ അമിത്​ ഷാ ജനരക്ഷായാത്രയിൽ നിന്ന്​ ഒഴിവായതെന്ന് കോടിയേരി. യാത്രയിൽ ജനപങ്കാളിത്തം ഇല്ലാത്തതുകൊണ്ടാണ് അമിത് ഷാ ജനരക്ഷാ യാത്രയിൽ നിന്നും പിന്മാറിയതെന്ന് കോടിയേരി പറഞ്ഞു. അമിത്​ ഷാ സിംഹമാണെന്നാണ്​ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വിശേഷിപ്പിച്ചത്. യാത്രയിൽ നിന്ന്​ പിൻമാറിയതോടെ അമിത്​ ഷാ പല്ലില്ലാത്ത സിംഹമാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.