Thursday
23 May 2019

‘ജാതിയും മതവും പറഞ്ഞ് ഇടത് പക്ഷത്തെ തോല്‍പ്പിക്കാനാകില്ല’

By: Web Desk | Saturday 23 February 2019 11:10 AM IST


എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായർക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

” മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിനില്ല. ജാതിയും മതവും പറഞ്ഞ് ഇടത് പക്ഷത്തെ തോല്‍പ്പിക്കാനാകില്ല. ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ല കേരളം വിധിയെഴുന്നത്. ജി.സുകുമാരന്‍ നായരുടെ നിലപാട് എന്‍.എസ്.എസിന്റെ പൊതുനിലപാടാണെന്ന് പറയാന്‍ കഴിയില്ല. കേരളത്തില്‍ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം ശ്രമിക്കും. എല്ലാ കേസും സിബിഐക്ക് വിടണമെന്നത് സി.പി.എം നയമല്ല” കോടിയേരി വ്യക്തമാക്കി.

ആലപ്പുഴയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

മാത്രമല്ല കൊലക്ക് പകരം കൊല സി.പി.എം നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമങ്ങളില്‍ പങ്കാളിയായ കോണ്‍ഗ്രസ് ഇപ്പോള്‍ ഗാന്ധി വേഷം കെട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഐ എമ്മും കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ഷം നടക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം. ഇതിന് വിരുദ്ധമായാണ് പലപ്പോഴും നടക്കുന്നത്. ഈ വിഷയം പരിഹരിക്കാന്‍ സിപിഐ എം മുന്‍കൈ എടുക്കാന്‍ തയ്യാറാണ്. കൊലയ്ക്ക് പകരം കൊല സിപിഐ എം നയമല്ല. ഈ ആക്രമ രാഷ്ട്രീയ സംസ്‌ക്കാരം മാറ്റേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജാഥാ അംഗങ്ങളായ കെ പ്രകാശ് ബാബു, ആന്റണി രാജു, പി സതീദേവി, ബിജിലി ജോസഫ്, കാസിം ഇരിക്കൂര്‍ തുടങ്ങിയവരും പങ്കെടുത്തു.

Related News