ഹൈക്കമാന്റിനെ ചെന്നിത്തല തള്ളിയത് ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താന്‍; കോടിയേരി ബാലകൃഷ്ണന്‍

Web Desk

തിരുവനന്തപുരം

Posted on October 23, 2020, 10:29 pm

ഹൈക്കമാൻഡിനെ തള്ളാന്‍ രമേശ് ചെന്നിത്തല സന്നദ്ധമായത് ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താനാണെന്ന് സിപിഐ (എം)സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസിന്റെ കേരളത്തിലെ നിലപാടിനെ രാഹുല്‍ ഗാന്ധി അംഗീകരിച്ചില്ല. എന്നാല്‍ ചെന്നിത്തല രാഹുലിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു. ഇതാണ് അണിയറയില്‍ നടക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ബിജെപിയെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വിമര്‍ശിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍സ്എസുമായി പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കാന്‍ തിരുവഞ്ചൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി ചര്‍ച്ച നടത്തി. രഹസ്യ ബാന്ധവത്തിന്റെ ഭാഗമാണിതെന്നും കോടിയേരി പറയുന്നു.

Eng­lish sum­ma­ry:  Kodiy­eri Bal­akr­ish­nan Press meet

You may also like this video: