September 28, 2022 Wednesday

Related news

September 26, 2022
September 17, 2022
September 14, 2022
September 6, 2022
August 27, 2022
August 25, 2022
August 25, 2022
August 22, 2022
August 18, 2022
August 15, 2022

നൂറിലധികം സീറ്റുകളുടെ ചരിത്രവിജയം സ്വന്തമാക്കി ഇടതുപക്ഷം തുടർഭരണം നേടും; കോടിയേരി

Janayugom Webdesk
കണ്ണൂര്‍
April 6, 2021 11:06 am

നൂറിലധികം സീറ്റുകളുടെ ചരിത്രവിജയം സ്വന്തമാക്കി ഇടതുപക്ഷം തുടർഭരണം നേടുമെന്ന് കോടിയേരി ബാലകൃഷ്ണൻ.  ചരിത്രവിജയമാണ് ഇത്തവണ ഇടത് മുന്നണിക്ക് ലഭിക്കുക. എല്ലാ ജില്ലകളിലും എൽഡിഎഫിന് അനുകൂലമായ മാറ്റമാണ് കാണുന്നതെന്നും മുൻ കാലങ്ങളിൽ ഇടതിനോട് അനൂകൂല നിലപാട് പ്രകടിപ്പിക്കാത്തിടങ്ങളും ഇത്തവണ ഇടതിനൊപ്പമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളും ഇടതുമുന്നണിക്ക് ഒപ്പമെന്ന് മന്ത്രി തോമസ് ഐസക്ക്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വികസനമാണെന്നും വോട്ട് ചെയ്ത ശേഷം അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. എല്‍ഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ എല്‍ഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ഡിഎഫിന്റെ തുടർ ഭരണം ജനങ്ങൾ ആഗ്രഹിക്കുന്നു. വൻ വിജയം എല്‍ഡിഎഫ് നേടും — മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry: Kodiy­eri bal­akr­ish­nan statement

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.