Wednesday
20 Mar 2019

‘പാകിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടി’

By: Web Desk | Tuesday 26 February 2019 6:01 PM IST


സുനിൽ കെ കുമാരൻ

യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് കോടിയേരി. ഇരു രാജ്യങ്ങളും തമ്മില്‍ സമചിത്തയോടെ കൈകാര്യം ചെയ്യണമെന്നാണ് സര്‍വ്വകക്ഷിയോഗത്തിന്റെ നിലപാട്. രാജ്യം യുദ്ധത്തിലേയ്ക്ക് എത്തിചേരുമ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും അതുവഴി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കഴിയുമെന്ന അമിത്ഷായുടെ അജണ്ടയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നെടുങ്കണ്ടത്ത് പറഞ്ഞു

.പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയിരിക്കുന്ന ആക്രമണം യുദ്ധമുണ്ടാക്കി തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ്. പരാജയ ഭീതിമൂലം യുദ്ധ സാഹചര്യം സൃഷ്ടിക്കുകയാണ്. എല്‍ഡിഎഫ് തെക്കന്‍മേഖല കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു കോടിയേരി.
കുരങ്ങിന്റെ കൈയില്‍ പൂമാല കിട്ടിയതു പോലെയാണ് മോഡിയുടെ കൈയില്‍ രാജ്യഭരണം. ഒരു ദിവസം നോട്ട് നിരോധിക്കുകയും, മറ്റൊരു ദിവസം നികുതിയില്‍ മാറ്റം വരുത്തുകയും ചെയ്ത് ജനങ്ങളെ ദ്രോഹിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഖജനാവ് നിറയ്ക്കുവാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയോട് കരുതല്‍ നിക്ഷേപം നല്‍കുവാന്‍ വരെ മോഡി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ താറുമാക്കി ഭരണമാണ് മോഡിയുടെ നേത്യത്വത്തിലുള്ള സർക്കാർ കാഴ്ചവെച്ചത്. രാജ്യത്ത് മുസ്ലിം വിരോധം സൃഷ്ടിച്ച് വര്‍ഗ്ഗീയത വളര്‍ത്താനാണ് ബി ജെ പി ശ്രമം. കാശ്മീരി ജനത ഇന്ത്യയ്ക്കാരല്ലായെന്ന നിലപാടാണ് അമിത് ഷായ്്ക്കും ആര്‍എസ്എസിനും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

Related News