Friday
22 Nov 2019

കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ലക്ഷ്മി അമ്മ നിര്യാതയായി

By: Web Desk | Friday 7 June 2019 10:41 PM IST


സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ലക്ഷ്മി അമ്മ (85) നിര്യാതയായി. പരേതനായ മാധവന്‍ നമ്പ്യാരുടെ ഭാര്യയാണ്. പരേതനായ മോഹനന്‍ (സിഐ എസ്എഫ്), വേണുഗോപാല്‍ (സെന്‍ട്രല്‍ എക്‌സൈസ്), മനോഹരന്‍, സോമന്‍, ഷീല എന്നിവര്‍ മക്കളാണ്. മരുമക്കള്‍ പുഷ്പ (കതിരൂര്‍), പ്രഭാവതി (മാവിലായി), ഷീല (കെഎസ്ആര്‍ടിസി), മിനിജ (ഏരഞ്ഞോളി), ജയറാം ( റിട്ടയേര്‍ഡ് ജോയിന്റ് ഡയറക്ടര്‍ പഞ്ചായത്ത് വകുപ്പ്). സഹോദരങ്ങള്‍ പരേതരായ ജാനകിയമ്മ, സരോജിനി, നളിയമ്മ (ചെന്നൈ). സംസ്‌ക്കാരം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തറവാട്ട് ശ്മശാനത്തില്‍.

Related News