October 2, 2022 Sunday

Related news

October 1, 2022
September 28, 2022
September 15, 2022
September 15, 2022
September 14, 2022
September 4, 2022
July 30, 2022
July 24, 2022
June 21, 2022
June 10, 2022

എൽഡിഎഫിന്‌ തുടർഭരണമെന്നത്‌ ജനാഭിലാഷം; ‌ വിജയം ഉറപ്പായപ്പോൾ ചെന്നിത്തലയ്‌ക്ക്‌ വിഭ്രാന്തിയെന്ന് കോടിയേരി

Janayugom Webdesk
തിരുവനന്തപുരം
March 22, 2021 12:38 pm

അഭിപ്രായ സർവെ ഫലങ്ങളെല്ലാം എൽഡിഎഫ് തുടർഭരണത്തിലേറുമെന്ന്‌ പ്രവചിച്ചതോടെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ വിഭ്രാന്തി പിടിപെട്ടിടിരിക്കുകയാണെന്ന്‌  സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. എല്ലാ സർവെ ഫലങ്ങളും തുടർ ഭരണം പ്രവചിച്ചപ്പോൾ സർവെകൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌ രമേശ്‌ ചെന്നിത്തല. സർവെ ഫലം എൽഡിഎഫിന്‌ അനുകൂലമായപ്പോൾ ചെന്നത്തലയ്‌ക്ക്‌ അവയെല്ലൊം പെയ്‌ഡ്‌ സർവെയായെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ചില  സർവെകൾ യുഡിഎഫിനിന് അനുകൂലമായി പ്രവചിച്ചപ്പോൾ കൊട്ടിഘോഷിച്ച ചെന്നിത്തലയാണ്‌ ഇപ്പോൾ സർവെകൾക്ക്‌  എതിരെ തിരിഞ്ഞിരിക്കുന്നത്‌. എൽഡിഎഫിന്‌ തുടർഭരണമെന്നത്‌ ജനാഭിലാഷമാണ്‌. കെപിസിസി വർക്കിങ് പ്രസിഡന്റ്‌ കെ സുധാകരനും തുടർഭരണമെന്ന്‌ വരാൻ പോകുന്നതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട്‌ വോട്ടുതട്ടാൻ  എക്കാലത്തും എൽഡിഎഫിനെതിരെ എന്ത്‌ നുണപ്രചാരണത്തിനും മടിയില്ലാത്തവരാണ്‌ യുഡിഎഫുകാർ. എൽഡിഎഫ്‌ ജയിക്കുമെന്ന്‌ വരുമ്പോഴെല്ലാം കള്ളവോട്ട്‌ ആരോപണവുമായി കോൺഗ്രസ്‌ രംഗത്തിറങ്ങാറുണ്ട്‌.തെരഞ്ഞെടുപ്പ്‌ കമീഷൻ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും മുമ്പ്‌ തന്നെ കള്ളവോട്ട്‌ ആരോപണവുമായി  ഇക്കുറി കോൺഗ്രസ്‌ രംഗത്തെത്തി. ചെന്നിത്തല ചൂണ്ടിക്കാട്ടിയ  കള്ളവോട്ടിൽ സൂചിപ്പിക്കുന്ന വ്യക്തിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്‌ വോട്ട്‌ ചേർത്തത്‌ കോൺഗ്രസുകാരാണെന്നും അദ്ദേഹം ആരോപിച്ചു.

Eng­lish sum­ma­ry; Kodiy­eri on Ramesh chennithala 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.