Thursday
23 May 2019

രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ പേരിൽ കൊലപാതകങ്ങൾ ഉണ്ടാകാൻ പാടില്ല: കോടിയേരി

By: Web Desk | Tuesday 19 February 2019 12:08 PM IST


കൊല്ലം: രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ പേരിൽ കൊലപാതകങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് എന്ന നിലപാടാണ് എൽഡിഎഫിനുള്ളത്. ഇതിന് വിരുദ്ധമായി കാസർഗോഡ് നടന്ന സംഭവത്തിന് പാർട്ടിയുടെ അംഗീകാരം ഉണ്ടായിരിക്കില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹർത്താലിൻ്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അംഗീകരിക്കാനാവില്ല. ഹർത്താൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ബില്ല് കൊണ്ടുവന്നവരാണ് യു ഡി എഫുകാർ.

ക്രിസ്ത്യൻ പള്ളികളെ നിയന്ത്രിക്കാൻ നിയമനിർമ്മാണത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും കോടിയേരി പറഞ്ഞു. കേരള രക്ഷായാത്രയോടനുബന്ധിച്ച് അശ്രാമം ഗവ. ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി ഐ സംസ്ഥാന അസി.സെക്രട്ടറി അഡ്വ.കെ പ്രകാശ് ബാബു, മറ്റ് ജാഥാംഗങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related News