Janayugom Online
kodiyeri

കോടിയേരിക്ക് പകരം ആരെന്ന കാര്യത്തിൽ തീരുമാനം ഇങ്ങനെ

Web Desk
Posted on December 07, 2019, 9:16 am

തിരുവനന്തപുരം: രോഗബാധിതനായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പകരം മറ്റാർക്കും സിപിഎം ചുമതല നൽകില്ല. ആരോഗ്യപരമായ കാരണങ്ങളാൽ കോടിയേരിക്കുണ്ടാകാവുന്ന പരിമിതി പാർട്ടി സെന്റർ കൂട്ടായി മറികടക്കണമെന്നാണു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ ധാരണ. ചികിത്സയും വിശ്രമവും തുടരുമ്പോൾ തന്നെ പാർട്ടി പ്രവർത്തനങ്ങളിൽ കഴിയുന്നതും മുഴുകുമെന്നു കോടിയേരി വ്യക്തമാക്കി. സെക്രട്ടറി മാറുമെന്ന വാർത്ത ആരോ കൊടുത്തതോ കെട്ടിച്ചമച്ചതോ ആണെന്നു സെക്രട്ടേറിയറ്റ് അംഗം മന്ത്രി എം.എം.മണി പ്രതികരിച്ചു. കോടിയേരി ചികിത്സയ്ക്കു പോകുമോ എന്നറിയില്ല. ഇക്കാര്യം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തിട്ടില്ലെന്നും മണി പറഞ്ഞു.

you may also like this video


കോടിയേരി വിദേശത്തും നാട്ടിലുമായി ചികിത്സ തുടരുമെന്നു സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ഈ സമയത്തു പാർട്ടി സെന്റർ ചുമതലകൾ നി‍ർവഹിക്കും. പ്രത്യേകിച്ച് ആർക്കെങ്കിലും ചുമതല നൽകിയിട്ടില്ല. കോടിയേരിയുടെ അസാന്നിധ്യത്തിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല തന്നെ ഏൽപിക്കുമെന്ന വാർത്ത ഗോവിന്ദൻ നിഷേധിച്ചു.