കൊടുമണ്ണില്‍ 16കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് മോശപ്പെട്ട കുടുംബ പശ്ചാത്തലമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിയ്ക്ക് രണ്ട് സഹോദരങ്ങള്‍ ഉണ്ട്. അതിലൊരാള്‍ അയല്‍പക്കത്തെ സിസിടിവി ക്യാമറ മോഷ്ടിച്ചതിന് പിടിയിലായിരുന്നു. മുഖ്യപ്രതിയും മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അച്ഛൻ റിട്ട. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനായ അച്ഛനും സ്കൂളിലെ അധ്യാപകനുമെതിരെ ഇയാല്‍ ഒരു തവണ പൊലീസില്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഇവരുടെ മര്‍ദ്ദനത്തെ തുടര്‍ന്നായിരുന്നു പരാതി കൊടുത്തത്. എന്നാല്‍ അച്ഛനും അധ്യാപകനും കേണപേഷിച്ചതിനു ശേഷമാണ് ഇയാള്‍ പരാതി പിൻവലിക്കാൻ തയ്യാറായത്.
ഇതുവരെയും ഇവര്‍ പറയുന്ന കൊലപാതകത്തിന്റെ കാരണം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികളില്‍ ഒരാളുടെ റോളര്‍ സ്‌കേറ്റിംഗ് ഷൂ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി കൊണ്ടുപോയി കേടുവരുത്തിയതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് കൊല്ലപ്പെട്ട പതിനാറുകാരന്റെ കുടുംബം. ഹോട്ടല്‍ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛൻ. മുത്തച്ഛന്‍ വാങ്ങിനല്‍കിയ മൊബൈല്‍ ഫോണാണ് കുട്ടി ഉപയോഗിച്ചിരുന്നത്. പഠനത്തില്‍ മാത്രമായിരുന്നു ശ്രദ്ധയെന്നും എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി പറഞ്ഞിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്താനും പ്രതികള്‍ ശ്രമിക്കുന്നുണ്ട്. ഒന്നാം പ്രതിയുടെ മേല്‍ കുറ്റം ചുമത്തി രണ്ടാം പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രണ്ടാം പ്രതി സംഭവം നോക്കി നിന്നതേയുള്ളൂവെന്നുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. നിര്‍ഭയ കേസ് വിധിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കങ്ങള്‍.
നിര്‍ഭയക്കേസില്‍ പെണ്‍കുട്ടിയോട് ഏറ്റവുമധികം ക്രൂരത ചെയ്തത് 17കാരന്‍ ആയിരുന്നിട്ടു കൂടി അയാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പരിഗണനയില്‍ നിസ്സാര ശിക്ഷയാണ് ലഭിച്ചത്. ഇത് ചര്‍ച്ചയായതോടെ കുട്ടിക്കുറ്റവാളികളുടെ നിര്‍വചനത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വന്നു. 16നും 18നും ഇടയില്‍ പ്രായമുള്ള പ്രതികള്‍ ഗുരുതരമായ കുറ്റം ചെയ്താല്‍ അവരെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ ചെയ്യാം എന്നതായിരുന്നു ഭേദഗതി. ഈ രീതിയാകും ഇവിടെയും പിന്തുടരുക.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.