Web Desk

January 17, 2020, 6:37 pm

ഇരുപതു വര്‍ഷങ്ങളിലെ ചലനാത്മക ശില്പങ്ങള്‍

Janayugom Online

കൊടുങ്ങല്ലൂര്‍ താലപ്പോലി കാണാന്‍ എത്തുന്നവരുടെ ആകര്‍ഷണ കേന്ദ്രമായി തെക്കെനടയിലെ സ്റ്റെജിനോട് ചേര്‍ന്ന “ഡാവിഞ്ചികോര്‍ണര്‍”. ഓരോവര്‍ഷവും വ്യത്യസ്തമായ ചലിക്കുന്ന ശില്പങ്ങളാല്‍ കൊടുങ്ങല്ലൂരിലെ ജനങ്ങള്‍ക്ക് വിസ്മയക്കാഴ്ചയോരുക്കുന്ന ഡാവിഞ്ചി സുരേഷ് ഇത്തവണ ഈ കാലഘട്ടത്തിന്‍റെ കുട്ടികളുടെ താരങ്ങളായ അവഞ്ചെഴ്സ് നെയാണ് ഒരുക്കിയിരിക്കുന്നത്. 2001ല്‍ സിനിമാതാരം ജയന്‍ ഹെലികൊപ്ട്ടറില്‍ കിടക്കുന്ന ശില്പമാണ് തുടക്കം പിന്നീട് ആനയും ഡിനോസറും അനാക്കൊണ്ടയും കിങ്ങ്കൊങ്ങും ഗോട്സിലയും കഥകളിയും പുലിമുരുകനും അടക്കം ഇപ്പൊ ഇരുപതുവര്‍ഷമായി തുടരുന്ന ഭീമാകാരമായ കൗതുക ശില്പങ്ങളുടെ വലിയ നിരയാണ് വന്നുപോയത്.

ഇതൊന്നും നിശ്ചലമായ ശില്പ്ങ്ങളല്ല എന്നതാണ് ഡാവിഞ്ചി ശില്പങ്ങളുടെ പ്രത്യേകത മോട്ടോറിന്‍റെ സഹായത്താല്‍ മുപ്പത്തഞ്ച് അടി ഉയരം വരെയുള്ള ജീവികളുടെ കയ്യും കാലും തലയും കണ്ണും വായും വരെ അനങ്ങുന്ന രീതിയിലാണ ശില്പ നിര്‍മാണം. വലിയ ജീവികളെ കൂടാതെ സിനിമാതാരങ്ങളും കഥാപാത്രങ്ങള്‍ആ വാറുണ്ട്കൊച്ചിന്‍ഹനീഫ, ‚സലിംകുമാര്‍, ഗിന്നസ്പക്രു ‚കലാഭവന്‍മണി, ബിജുക്കുട്ടന്‍ തുടങ്ങിയവരുടെ ശില്പങ്ങള്‍ഉണ്ടാക്കിയ സമയത്ത് അവര്‍കൊടുങ്ങല്ലൂരില്‍വന്നു കണ്ടിട്ടുണ്ട്

ആനപ്പുറത്ത്മോഹന്‍ലാലിനെ ഉണ്ടാക്കിയ സമയത്ത്മോഹലാല്‍സുരേഷിനെ ഫോണില്‍വിളിക്കുകയും പുലിമുരുകനെ ഉണ്ടാക്കിയ സമയത്ത് നേരിട്ടു വിളിപ്പിച്ചു താലപ്പോലിയ്ക്ക് ആശംസ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു മാസം വരെ സമയമെടുത്താണ് ഓരോ ശില്പങ്ങളും ഓരോ തവണയും തയ്യാറാക്കുന്നത് കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിലായി പതിനഞ്ചു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മാത്രമാണ് ഇതിന്‍റെ മുടക്കുമുതല്‍തിരിച്ചു കിട്ടുന്നത്. കൊടുങ്ങല്ലൂരിലെ ജനങ്ങള്‍ താലപ്പൊലിക്ക് പുതിയ കാഴ്ചക്കായി കാത്തിരിക്കും പോലെ കേരളത്തിന്‍റെ വിവിധ ഉത്സവപറമ്പുകളും പള്ളിപെരുന്നാളുകളും കാത്തിരിക്കുന്നു ഇത്തവണത്തെ വിസ്മയമെന്തെന്നറിയാന്‍. തമിഴ്‌നാട്‌ കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കൂടാതെ ഖത്തറിലും കൊടുങ്ങല്ലൂരില്‍ പിറക്കുന്ന ശില്പങ്ങള്‍പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ആദ്യവര്‍ഷം സുപ്രീം ബേക്കറിയായിരുന്നു കൊടുങ്ങല്ലൂരിലെ സ്പോണ്സര്‍ തുടര്‍ന്ന് പതിനാല് വര്‍ഷം പൂര്‍ണിമ ജ്വല്ലറിയും ഇപ്പൊ നാലുവര്‍ഷമായി ലക്ഷ്മിജ്വല്ലറിയും ആണ്താലപ്പൊലിയുടെ അഞ്ചു ദിനങ്ങള്‍ സ്പോണ്സര്‍ചെയ്യുന്നത്. പണ്ടൊക്കെ സുരേഷ് ഇതിനായി മുടക്കുന്ന തുക മറ്റു സ്ഥലങ്ങളില്‍നിന്ന്തിരിച്ചു കിട്ടുമായിരുന്നു മാറിവന്ന ജീവിതസാഹചര്യങ്ങളും രണ്ടുതവണ കേരളത്തിലുണ്ടായ പ്രളയവും ആഘോഷങ്ങളില്‍നിന്നുവലിയ ശില്പങ്ങള്‍ ഒഴിവാക്കപ്പെട്ടതോടെ മുടക്കുമുതല്‍ തിരിച്ചുകിട്ടാത്ത അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍പോയി. പുതുവര്‍ഷം ആഘോഷങ്ങളിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സുരേഷ്.

ഉത്സവവേളകളില്‍ കണ്ണ്നിറയെ കണ്ടുമറന്നു പോകുമ്പോള്‍ ഒരുപാടുപേരുടെ ഒരുപാട്നാളത്തെ പ്രയത്നങ്ങള്‍ കടബാധ്യതകള്‍ പലരും അറിയാതെപോകുകയാണ്. അടുത്തവര്‍ഷം ഇനി എങ്ങനെചെയ്യും എന്നുള്ളത് പലവര്‍ഷങ്ങളിലും ചോദ്യചിഹ്നമായിമാറിയിട്ടുണ്ട്. ഇരുപതു വര്‍ഷങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത് കൊടുങ്ങല്ലൂര്‍ക്കാരുടെ നല്ല പ്രോത്സാഹനവും പ്രചോദനവും കൊണ്ടാണ്. ഇതു തന്നെയാ സുരേഷിന് സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി ശില്പങ്ങള്‍ സൃഷ്ടിക്കാന്‍ പ്രേരണയും.

താപ്പൊലിക്കാവില്‍ കുട്ടികളുടെ തിരക്കാണ് അവരെ കൊണ്ടുവരാനുള്ള മാതാപിതാക്കളടക്കം വലിയ ജനസമുദ്രം തന്നെ ഇവിടെ തടിച്ച് കൂടുന്നു. വിവിധസ്ഥലങ്ങളിലേയ്ക്ക് പോകുന്ന ചലിക്കുന്ന പ്രതിമയുടെ ആദ്യപ്രദര്‍ശനം കാണുക എന്ന ത്ഞങ്ങളുടെ അവകാശമാണ്എന്ന അഭിമാനലഹരിയിലാണ് ഇവിടുത്തെ ജനങ്ങൾ.എട്ടടിവട്ടത്തിലുള്ള ഭീമന്‍ ടയറുകളിലാണ്പതിനഞ്ചടി ഉയരമുള്ള ജീപ്പ് ഉണ്ടാക്കിയിരിക്കുന്നത്. അവഞ്ചെഴ്സ് താരങ്ങളായ ഹള്‍ക്ക്, തോര്‍, ക്യാപ്റ്റന്‍ അമേരിക്ക, സ്പൈഡര്‍മേന്‍, ബ്ലാക്ക് പന്തര്‍, അയേണ്‍മേന്‍ എന്നിവരാണ് ജീപ്പിനുള്ളില്‍. ഹള്‍ക്കിന്റെ വലുപ്പമടക്കം 28 അടി ഉയരമുണ്ട് ഈ ചലിക്കുന്ന ശിൽപ്പത്തിന്.

Eng­lish sum­ma­ry: Mov­ing sculp­ture of davinchi suresh in Kodun­gal­loor thalappoli

You may also like this video