May 27, 2023 Saturday

Related news

May 18, 2023
May 12, 2023
May 8, 2023
January 28, 2023
January 22, 2023
January 7, 2023
December 30, 2022
December 30, 2022
December 9, 2022
December 6, 2022

സഞ്ജു വേണ്ട, കോലി മതി: കെ എൽ രാഹുൽ

Janayugom Webdesk
വെല്ലിങ്ടണ്‍
January 31, 2020 8:15 pm

നേരത്തെ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും നാലാം മത്സരവും സൂപ്പർ ഓവറിലേക്ക് നീങ്ങിയതോടെ മത്സരം ആവേശ കൊടുമുടിയേറി. സൂപ്പർ ഓവറിൽ കിവീസ് ഉയർത്തിയ 14 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്കായി ക്രീസിലെത്തിയത് ലോകേഷ് രാഹുലും വിരാട് കോലിയുമായിരുന്നു. സ്കോർ പത്തിൽ നിൽക്കെ രാഹുൽ പുറത്തായതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണായിരുന്നു കോലിക്ക് കൂട്ടിനെത്തിയത്. ശേഷം ഒരു പന്ത് ബാക്കി നിർത്തി ഇന്ത്യ അനായാസം വിജയത്തിലെത്തുകയും ചെയ്തു.

സൂപ്പർ ഓവറിൽ സഞ്ജു സാംസണിനെയായിരുന്നു ആദ്യം ഇറക്കാൻ തീരുമാനിച്ചിരുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞു. പരിചയസമ്പന്നായ താന്‍ ഇറങ്ങിയാല്‍ മതിയെന്ന് രാഹുല്‍ പറഞ്ഞതോടെയാണ് തീരുമാനം മാറ്റിയതെന്നും കോലി വ്യക്തമാക്കി.

രാഹുലും സഞ്ജുവും പന്ത് നന്നായി സ്ട്രൈക്ക് ചെയ്യുന്ന ബാറ്റ്സ്മാന്‍മാരാണ്. അതിനാല്‍ അവര്‍ രണ്ടുപേരെയും സൂപ്പര്‍ ഓവറില്‍ ഇറക്കാനായിരുന്നു ആദ്യം തിരുമാനിച്ചത്. എന്നാല്‍ സമ്മര്‍ദ്ദഘട്ടത്തില്‍ പരിചയസമ്പത്തുള്ള ഒരു കളിക്കാരന്‍ ക്രീസില്‍ വേണമെന്നതിനാലാണ് രാഹുലിനൊപ്പം സൂപ്പര്‍ ഓവറില്‍ ഓപ്പണറായി ഇറങ്ങിയതെന്നും കോലി പറഞ്ഞു.

സഞ്ജു പേടിയില്ലാതെ കളിക്കുന്ന ബാറ്റ്സ്നാമാണ്. ഇതാണ് സഞ്ജുവിന്റെ അവസരമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് സഞ്ജുവിനെ അന്തിമ ഇലവനില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിച്ച് നന്നായി മനസിലാക്കുന്നതിന് മുമ്പെ ആദ്യത്തെ മനോഹരമായ സിക്സറിനുശേഷം അടുത്ത വമ്പന്‍ ഷോട്ടിന് ശ്രമിച്ച് സഞ്ജു പുറത്തായി. കോലി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: kohli about san­ju samson

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.