Wednesday
21 Aug 2019

കോലിക്കും വില്ല്യംസണിനും വര്‍ഷങ്ങള്‍ പഴക്കമുളള കടം വീട്ടാനുണ്ട്

By: Web Desk | Monday 8 July 2019 10:42 AM IST


ലണ്ടന്‍: ലോകകപ്പില്‍ കോലിയും വില്ല്യംസണും നേര്‍ക്കുനേര്‍ വരുമ്പോള്‍ 11 വര്‍ഷം പഴക്കമുളള ഒരു കണക്കുകൂടി ഓര്‍മപ്പെടുത്തുന്ന മത്സരം കൂടിയായിരിക്കും നടക്കുക. 11 വര്‍ഷം മുന്‍പ് അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഏറ്റുമുട്ടിയത് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ്. അന്ന് അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ നായകന്‍ വിരാട് കോലിയായിരുന്നു. ന്യൂസിലന്റ് നായകനാകട്ടെ സാക്ഷാല്‍ കെയ്ന്‍ വില്യംസണും. അന്നത്തെ സെമി ഫൈനലില്‍ വിജയം ഇന്ത്യക്കൊപ്പം ആയിരുന്നു.

പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കോലിയും വില്ല്യംസണും

പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോലിയും വില്ല്യംസണും

ഫൈനലില്‍ ദക്ഷിണ ആഫ്രിക്കയെ കീഴടക്കി അന്ന് ഇന്ത്യയുടെ കുട്ടികള്‍ ചാമ്പ്യന്‍മാരാകുകയും ചെയ്തു. മൂന്നു വിക്കറ്റിന് ഇന്ത്യ ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി. വില്ല്യംസണ്‍ 37 റണ്‍സെടുത്തപ്പോള്‍ ഓള്‍റൗണ്ട് പ്രകടനവുമായി വിരാട് കോലി ആ സെമിഫൈനലിലെ താരമായി. 43 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ രണ്ടു വിക്കറ്റും വീഴ്ത്തി. 11 വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ വില്യംസണ് അവസരം ലഭിച്ചിരിക്കുകയാണ്.

You May Also Like This:

Related News