29 March 2024, Friday

Related news

March 18, 2024
March 12, 2024
March 11, 2024
March 10, 2024
March 1, 2024
February 26, 2024
February 17, 2024
February 16, 2024
February 14, 2024
February 13, 2024

ട്വന്റി 20 ലോകകപ്പ് കോലി നയിക്കും; ധോണി പുതിയ റോളില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2021 10:51 pm

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമീനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയാണ് ക്യാപ്റ്റന്‍. രോഹിത് ശര്‍മ്മയാണ് വൈസ് ക്യാപ്റ്റന്‍. എം എസ് ധോണിയെ ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചു. റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ശിഖര്‍ ധവാനും യുസ്വേന്ദ്ര ചഹലും ടീമില്‍ ഇല്ല എന്നത് ശ്രദ്ധേയമായി. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സഞ്ജു സാംസണും ടീമിലെത്താനായില്ല. അതേസമയം ആര്‍ അശ്വിനും സൂര്യകുമാര്‍ യാദവും ഇടംനേടി. യുഎഇയില്‍ ഒക്ടോബര്‍ 23നാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാവുക. ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. 

ഇന്ത്യന്‍ ടീം അംഗങ്ങള്‍: വീരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. ശ്രേയസ് അയ്യര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ്ബൈ കളിക്കാരായും ടീമില്‍ ഉള്‍പ്പെടുത്തി.

ENGLISH SUMMARY: Kohli to lead Twenty20 World Cup; Dhoni in new role
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.