Web Desk

July 25, 2021, 2:23 pm

കോലിയുടെ കോടികള്‍ വിലയുള്ള സ്​പോർട്​സ്​ കാര്‍ വഴിയില്‍ കിടന്ന് നശിക്കുന്നു; കാരണം കണ്ടെത്തി ആരാധകര്‍

Janayugom Online

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാഹനങ്ങളോടുള്ള കമ്പം ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് ബൈക്കുകളോടാണെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിക്ക് കമ്പം കാറുകളോടാണ്. പ്രധാനമായും ഓഡി വാഹനങ്ങളോട്. ഓഡിയുടെ ഇന്ത്യയിലെ ബ്രാൻഡ്​ അമ്പാസഡർമാരിൽ ഒരാളും കോലി തന്നെ. കോലിയുടെ ഗ്യാരേജില്‍ ഓഡിയുടെ സ്​പോർട്​സ്​ കാറായ ആർ 8കളാണ് ഉണ്ടായിരുന്നത്. കോലിയുടെ വാഹനങ്ങളുടെ നമ്പറും ആരാധകര്‍ക്ക് അറിയാം. 

2012–2016 കാലത്ത് കോലി ഉപയോഗിച്ചിരുന്ന ഓഡി ആർ 8 മോഡൽ മഹാരാഷ്​ട്രയിലെ സബർബൻ ഏരിയയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് കാറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി. കോടികള്‍ വിലമതിക്കുന്ന വാഹനം ഇന്ന് ഈ നിലയില്‍ എത്താനുള്ള കാരണം അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് ആരാധകര്‍. കോലിയുടെ ഗ്യാരേജില്‍ പുതിയ കാറുകളും പഴയ കാറുകളുടെ നവീകരിച്ച മോഡലുകളും ഉണ്ട്. ഇവയില്‍ പുതിയവയ്‌ക്ക് ഇടം നൽകുന്നതിന് പഴയവ വിൽക്കുന്നതും പതിവാണ്​. 2012ല്‍ കോലി സ്വന്തമാക്കി വാഹനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്. 

2016 ൽ സാഗർ താക്കർ എന്ന വ്യക്തിക്ക് ഇടനിലക്കാരൻവഴി കാർ വിറ്റതായാണ്​ ഓദ്യോഗിക രേഖകൾ കണ്ടെത്തിയത്. എന്നാല്‍ പിന്നീടാണ് ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ മെഗാ കോൾ സെൻറർ അഴിമതിയില്‍ പെട്ട് സാഗർ താക്കർ പ്രതിയാണെന്ന് പുറംലോകം അറിയുന്നത്. ‘ഷാഗി’ എന്നറിയപ്പെട്ടിരുന്ന താക്കർ തന്റെ കാമുകിക്ക് സമ്മാനമായി നൽകാനാണ്​ അന്ന് കോലിയുടെ കാർ വാങ്ങിയത്​. കേസില്‍ അകപ്പെട്ടതോടെ മുംബൈ പൊലീസ് സാഗറിന്റെ സ്വത്തുക്കളും കാറുകളും ഉൾപ്പെടെ പിടിച്ചെടുത്തു. 

അവയില്‍ ഉള്‍പ്പെട്ടതാണ് ഓഡി ആർ 8. പൊലീസ് തുറന്ന ഗ്രൗണ്ടിലാണ്​ ഇട്ടിരുന്നത്​ കാര്‍ മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽപെട്ട്​ പൂർണമായും തകരാറിലാവുകയായിരുന്നു. 2.5 കോടി രൂപ നൽകി കോലി ആദ്യമായി സ്വന്തമാക്കിയ സ്​പോർട്​സ്​ കാറായിരുന്നു ആർ 8. ഒരിക്കൽ ആർ 8ൽ ക്രിസ് ഗെയ്‌ലിനെ മുംബൈ ചുറ്റിക്കാണിക്കുന്ന കോഹ്​ലിയുടെ വീഡിയോ വൈറലായിരുന്നു. ആദ്യ സ്പോർട്​സ്​ കാറായതിനാൽ കോലി ഈ വാഹനം ഏറെ ഇഷ്ടപ്പെട്ടിരുന്നു. 

ENGLISH SUMMARY:Kohli’s mul­ti-mil­lion dol­lar sports car rusty on the road
You may also like this video