കൊയിലാണ്ടി കോടതിക്ക് 22 ലക്ഷത്തിന്റെ  ചുറ്റു മതിലും  കവാടവും

Web Desk
Posted on February 09, 2019, 10:16 pm
കൊയിലാണ്ടി: കൊയിലാണ്ടി കോടതി സമുച്ചയത്തിനു കവാടവും ചുറ്റുമതിലും ഉയരുന്നു.  കെ.ദാസന്‍ എം എല്‍ എ യുടെ ആസ്തിവികസന നിധിയില്‍ നിന്ന് 22 ലക്ഷം രൂപ   അനുവദിച്ചു.  ദേശീയപാതയില്‍ നിന്ന് ഒരു മീറ്റര്‍ പുറകോട്ട് നീക്കിയാണ് ചുറ്റുമതിലും കവാടവും നിര്‍മ്മിക്കുക.  സ്ഥലം വിട്ടുനല്‍കുന്നതിനുള്ള അനുമതി ഹൈക്കോടതിയില്‍ നിന്നു കഴിഞ്ഞ ദിവസം ലഭിച്ചു.  മതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന  വക്കീല്‍ ക്ലാര്‍ക്ക് മാരുടെ മുറിയുടെ ചെറിയ  ഭാഗം  പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് നടപ്പാക്കുന്ന ഗതാഗത പരിഷ്കരണത്തിന്‍റെ  ഭാഗമായി വീതി കൂട്ടേണ്ടതിനാൽ  പൊളിച്ചു നീക്കും.
200 വര്‍ഷത്തിലധികം പഴക്കമുള്ള കൊയിലാണ്ടി കോടതിയുടെ പൗരാണികമായ പ്രൗഡി നിലനിര്‍ത്തും വിധമാണ് കവാടം രൂപകല്‍പ്പന ചെയ്തത്.  ഉരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ കരാര്‍.  കോടതിയുടെ 200 വാര്‍ഷിക സ്മരണാര്‍ഥം എം. .എല്‍.എയുടെ  ഫണ്ടില്‍ നിന്ന് അനുവദിച്ച പണം ഉപയോഗിച്ച് നിര്‍മി ച്ച ദ്വൈശതാബ്ദി കെട്ടിടത്തിൽ   ജില്ല കോടതിയുടെഭാഗമായ  മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണല്‍  പ്രവര്‍ത്തിക്കാനുള്ള സൗകര്യ ഉണ്ട്.  ഇവിടേക്ക് എം.എ.സി.ടി കോടതി സ്ഥാപിക്കാന്‍ അന്നുതന്നെ ഉയര്‍ന്ന ആവശ്യത്തെ തുടര്‍ന്ന്കേരള ഹൈക്കോടതി എം.എ.സി.ടി കോടതി ആരംഭിക്കാന്‍  അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ കോഴിക്കോടും വടകരയിലുമാണ് എം എസി ടി ഉള്ളത്.
ദേശീയപാതയിലടക്കം നിരവധി വാഹന അപടകങ്ങള്‍ നടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് വടകരയിലും കോഴിക്കോടും വാഹന അപകട നഷ്ടപരിഹാരം തേടി പോകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.   ആവശ്യമായ ജീവനക്കാരെ നിയമിച്ച് എത്രയും വേഗം കോടതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട്  ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിയമ മന്ത്രി, മുഖ്യമന്ത്രി,  ഉദ്യോഗസ്ഥർ എന്നിവരെ കണ്ടു കത്തു നല്‍കി.  ആവശ്യമായ ജീവനക്കാരെ ലഭിച്ചാൽ  എം.എ.സി.ടി കോടതി ആരംഭിക്കാൻ കഴിയ