ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു

Web Desk

മഹാരാഷ്ട്ര

Posted on January 27, 2018, 8:55 am

മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. കോലാപ്പൂരിലെ പഞ്ച്ഗംഗ നദിയിലെ ശിവാജി പാലത്തില്‍ വച്ചായിരുന്നു അപകടം.ഇന്നലെ രാത്രിയായിരുന്നു സംഭവം.

ശിവജി പാലത്തില്‍ വെച്ച്‌ ഡ്രൈവര്‍ക്ക് ബസ്സിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. രത്നഗിരിയില്‍ നിന്ന് കോലാപ്പൂരിലേക്ക് പോവുകയായിരുന്നു ബസ്.

വഴി യാത്രികര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ക്രെയിനിന്റെ സഹായത്തോടെയാണ് ബസ് പുഴയില്‍ നിന്ന് ഉയര്‍ത്തിയത്.