പെന്‍ഷനുവേണ്ടി അമ്മയുടെ മൃതദേഹം മകന്‍ മൂന്നു വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു

Web Desk

കൊല്‍ക്കത്ത

Posted on April 05, 2018, 3:55 pm

അമ്മയുടെ പേരിലുള്ള പെന്‍ഷന്‍ തുക ലഭിക്കാന്‍ മകന്‍ ചെയ്തത് എന്താന്നറിഞ്ഞാല്‍ ഞെട്ടും. അമ്മ മരിച്ച വിവരം പുറം ലോകമറിയാതെ മുന്ന് വര്‍ഷക്കാലം ഫ്രീസറില്‍ സൂക്ഷിച്ചു. കെമിക്കലുകളുപയോഗിച്ചാണ് മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത്. അമ്മയുടെ പേരില്‍ വന്നിരുന്ന പെന്‍ഷന്‍ തുക കൈപ്പറ്റാനാണ് അമ്മയുടെ മൃതദേഹം മകന്‍ ഫ്രീസറില്‍ സൂക്ഷിച്ചത്.

തുകല്‍ സംസ്‌കരണ വിദഗ്ദനായ സുഭബ്രത മജുംദറാണ് അമ്മയായ ബിന മജുംദറിന്‍റെ മൃതദേഹം യാതൊരു കേടുപാടുമില്ലാതെ വീട്ടില്‍ സൂക്ഷിച്ചത്. എഫ്‌സിഐ ഓഫീസറായി വിരമിച്ച ബിന മജുംദര്‍ക്ക് മാസം 50,000 രൂപയോളം പെന്‍ഷനായി ലഭിച്ചിരുന്നു. പെന്‍ഷന്‍ തുക കിട്ടാന്‍ എല്ലാ മാസവും അമ്മയുടെ വിരലടയാളം ചെക്കില്‍ പതിപ്പിച്ചാണ് മകന്‍ ട്രഷറിയില്‍ എത്തിയിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി സുഭബ്രതയാണ് ഈ പണം കൈപ്പറ്റിയിരുന്നത്.

എന്നാല്‍, ഏതാനും ദിവസങ്ങള്‍ മുമ്പ് ഒരു യുവാവ് സുഭബ്രതയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടം നിഗൂഢത തോന്നിയിരുന്നെന്നും രാസവസ്തുക്കളുടെ രൂക്ഷമായ ഗന്ധം ഉണ്ടായിരുന്നതായും യുവാവ് പറഞ്ഞു.

അതേസമയം, ബിന മസുംദെര്‍ മരിച്ചതായി അറിഞ്ഞിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ മകന്‍ നടത്തിയെന്നാണ് തങ്ങള്‍ കരുതിയിരുന്നത്. സുഭബ്രത മജുംദെര്‍ അയല്‍വാസികളുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്തിയിരുന്നില്ലെന്നും അവര്‍ പറയുന്നു.

Pic Courtesy: NEWS18