Web Desk

കൊൽക്കത്ത:

June 14, 2020, 6:55 pm

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് ഭഗവത് ഗീത

Janayugom Online

ആമസോണിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് ഭഗവത് ഗീത. കൊൽക്കത്ത സ്വദേശിയായ സുതീർത്ഥ ദാസിനാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ഭഗവത് ഗീത ലഭിച്ചത്.

ബുധനാഴ്ചയാണ് സുതീർത്ഥ ദാസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്തത്. ഓർഡർ പുറപ്പെട്ടതായ സന്ദേശവും അടുത്ത ദിവസം ലഭിച്ചു. പുസ്തകം മാറി അയച്ചതായും ഓർഡർ റദ്ദാക്കാനും നിർദേശിച്ച് ശനിയാഴ്ച ദാസിന് ഫോൺ കോൾ വന്നു. എന്നാൽ ഇത് റദ്ദാക്കാൻ സാധിച്ചില്ല.

പിന്നീട് പാഴ്സൽ എത്തി തുറന്നുനോക്കിയ ശേഷമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് പകരം ഭഗവത് ഗീതയുടെ സംഗ്രഹരൂപമാണ് ലഭിച്ചതെന്ന് മനസിലായത്. ഇക്കാര്യം ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ മാറി ലഭിക്കുന്ന സംഭവങ്ങൾ ഏറെയുണ്ടെങ്കിലും പുസ്തകങ്ങൾ മാറുന്നത് അപൂർവ്വമാണ്.

ENGLISH SUMMARY: Kolkata man orders Com­mu­nist Man­i­festo. Ama­zon deliv­ers Bha­gavad Gita

YOU MAY ALSO LIKE THIS VIDEO