19 April 2024, Friday

Related news

March 22, 2024
March 21, 2024
March 18, 2024
March 12, 2024
December 19, 2023
November 15, 2023
June 20, 2023
June 3, 2023
May 29, 2023
May 29, 2023

കോലിയോ മോര്‍ഗനോ? ഐപിഎല്‍ രണ്ടാം പ്ലേഓഫില്‍ കൊൽക്കത്ത ബാംഗ്ലൂരിനെ നേരിടും

Janayugom Webdesk
ഷാര്‍ജ
October 11, 2021 10:02 am

ഐ‌പി‌എല്ലിന്റെ രണ്ടാം പ്ലേഓഫില്‍ (എലിമിനേറ്റര്‍) മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഇന്ന് രാത്രി 7.30ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുക. ആവേശത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന വിരാട് കോലി ഒരുവശത്ത് ബാംഗ്ലൂരിനെ നയിക്കുമ്പോള്‍ കൊല്‍ക്കത്തയുടെ ഐസ് കൂള്‍ ക്യാപ്റ്റന്‍ മോര്‍ഗന്‍ സമ്മര്‍ദ്ദത്തിലാവുമോ എന്ന് കണ്ടറിയണം.

2016, 2015, 2020 വര്‍ഷങ്ങളില്‍ ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ എത്തിയിരുന്നു. 2016 ല്‍ ഫെെനലില്‍ എത്തിയെങ്കിലും കരുത്തരായ ചെന്നെെ സൂപ്പര്‍ കിങ്‌സിനോട് തോറ്റ് കിരീടം കെെവിട്ടിരുന്നു. നായകനെന്ന നിലയില്‍ അവസാനത്തെ ഐപിഎല്‍ സീസണായിരിക്കും ഇതെന്ന് പ്രഖ്യാപിച്ച കോലിക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കന്നികിരീടം സ്വന്തമാക്കി നായകത്വത്തിന്റെ ഭാരം യുവതാരങ്ങളിലേക്ക് കെെമാറാനായിരിക്കും കോലി എലിമിനേറ്റര്‍ പോരാട്ടത്തില്‍ ശ്രദ്ധിക്കുക.
ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ 2012ലും 2014ലും കൊല്‍ക്കത്ത ഐപിഎൽ കിരീടം ഉയര്‍ത്തിയിരുന്നു. ഇയോണ്‍ മോര്‍ഗനെ സംബന്ധിച്ചിടത്തോളും ഇത്തവണ നഷ്ടപ്പെട്ട ഈ പ്രതാപം വീണ്ടെടുക്കലാണ്. ഇന്ത്യയില്‍ നടന്ന ആദ്യഘട്ടത്തില്‍ മങ്ങിയ പ്രകടനമാണ് കൊല്‍ക്കത്ത കാഴ്ചവെച്ചത്. 

എന്നാല്‍ യുഎഇയില്‍ വലിയ മുന്നേറ്റമാണ് ടീം കാഴ്ചവച്ചത്. യുവതാരം ശുഭ്മാന്‍ ഗില്‍, വിവേക് അയ്യര്‍, രാഹുല്‍ ത്രിപാഠി എന്നിവരാണ് കൊല്‍ക്കത്തയുടെ നെടുംതൂണുകള്‍. ലോക്കി ഫെര്‍ഗൂസനും സുനില്‍ നരെയിനും വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ടെങ്കിലും ബൗളിങ് മോര്‍ഗന്‍ തലവേദനയാവും. നായകസ്ഥാനം നന്നായി കെെകാര്യം ചെയ്യുന്നുണ്ടെങ്കിലും എടുത്തു കാണിക്കാന്‍ മോര്‍‍ഗനും നല്ലൊരു ഇന്നിങ്‌സില്ല. ബാംഗ്ലൂരിനെതിരെ ഇതുവരെ കളിച്ചിട്ടുള്ള 28 മത്സരങ്ങളിൽ 15 ലും വിജയിച്ചുവെന്ന മുന്‍തൂക്കവും കൊല്‍ത്തയ്ക്ക് പ്ലേ ഓഫ് മത്സരത്തിനിറങ്ങുമ്പോള്‍ ആത്മവിശ്വാസം നല്‍കും.

അവസാന ലീഗ് മത്സരത്തിൽ അവസാന പന്തിൽ സിക്സറോടെ ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശകരമായ വിജയം നേടിയ ആർ‌സി‌ബിക്കും ആത്മവിശ്വാസത്തില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ല. പ്രധാന താരങ്ങളായ വിരാട് കോലി, ദേവദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയവരെല്ലാം ബാറ്റിങ്ങില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നുണ്ട്. ഡിവില്ലിയേഴ്സ് ഉള്‍പ്പെട്ട മധ്യനിര അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ഹര്‍ഷല്‍ പട്ടേല്‍ നയിക്കുന്ന ബൗളിങ് നിര മികച്ച പ്രകടമാണ് പുറത്തെടുക്കുന്നത് ആര്‍സിബിക്ക് ആശ്വാസമാണ്.

ENGLISH SUMMARY:Kolkata to face Ban­ga­lore in sec­ond IPL playoffs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.