Web Desk

March 16, 2020, 4:13 pm

ചുവന്ന തെരുവുകളെയും നിശബ്ദമാക്കി കൊറോണ: ഇടപാടുകാരുടെ എണ്ണം കുത്തനെ കുറഞ്ഞു

Janayugom Online

കൊറോണ വൈറസ് ബാധയെ തുടർന്നുള്ള ഭീതി കൊൽക്കത്തയിലെ ചുവന്ന തെരുവുകളെയും സാരമായി ബാധിച്ചു. സ്ഥിരമായി മുപ്പതിനായിരത്തോളം പേരെത്തിയിരുന്ന സോനാഗച്ചിയിൽ ഇപ്പോൾ ഇടപാടുകാരുടെ എണ്ണം ഇപ്പോൾ പതിനായിരത്തിൽ താഴെയായി കുറഞ്ഞു. കൊറോണ ഭീതിയെ തുടർന്ന് ആളുകൾ ശാരീരികമായി അടുത്തിടപഴകാൻ ഭയക്കുന്നത് ഇടപാടുകാരുടെ എണ്ണം കുത്തനെ കുറച്ചെന്നാണ് ലൈംഗികത്തൊഴിലാളികളുടെ സംഘടനയായ ഡിഎംഎസിന്റെ അധ്യക്ഷ ബിഷാഖ പറയുന്നത്. കൊറോണ വൈറസ് ബാധ ലോകമൊട്ടാകെ പടർന്നു പിടിക്കുന്ന സാഹചര്യമുള്ളതിനാൽ ഇടപാടുകാരെ സ്വീകരിക്കുന്നില്ലെന്ന് ലൈംഗികത്തൊഴിലാളികളും വ്യക്തമാക്കി. സോനാഗച്ചിയിൽ കൊറോണയ്ക്കെതിരെ നിരവധി ബോധവൽക്കരണ ക്യാമ്പുകൾ നടത്തുന്നുണ്ട്.

Eng­lish Sum­ma­ry: kolko­ta red­street is emp­ty after coro­na threat

You may also like this video