കൊല്ലം പ്രകുളത്ത് ആറാം ക്ലാസുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണനവുമായി കുടുംബം. കുട്ടി ആത്മഹത്യാ ചെയ്യില്ലെന്നും മരണത്തിനു പിന്നിൽ കഞ്ചാവ് മാഫിയയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. പ്രദേശത്തെ കഞ്ചാവ് മാഫിയെയാണ് കുടുംബത്തിന് സംശയം.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അമീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടി മരിക്കുന്നതിന് തൊട്ടു മുൻപ് വരെ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ‘അമ്മ പറഞ്ഞു.
കുട്ടിയുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന് മുത്തശ്ശനും ആരോപിച്ചു. അസ്വാഭാവിക മരണത്തിൽ അഞ്ചാലുമൂട് പൊലീസ് കേസെടുത്തു. മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പുസ്തകത്തിൽ നിന്ന് ആത്മഹത്യാ കുറുപ്പ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു . മുഹമ്മദ് കുഞ്ഞിന്റെയും അനീഷയുടെയും മകൾ അമീനയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ENGLISH SUMMARY: kollam ameena’s death investigation
YOU MAY ALSO LIKE THIS VIDEO