Web Desk

February 03, 2021, 10:47 am

കൊല്ലം സഹകരണ സ്പിന്നിങ്ങ് മിൽ ഇന്ന് പ്രവർത്തനം തുടങ്ങും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Janayugom Online

ദേശിംഗ നാടിന്‍റെ തിലകക്കുറിയായി മാറുന്ന കൊല്ലം സഹകരണ സ്പിന്നിങ്ങ് മില്ലിന്‍റെ ആദ്യ നവീകരണം പൂര്‍ത്തിയായിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയാല്‍ നവീകരണം പൂർത്തിയാക്കിയ കൊല്ലം സഹകരണ സ്പിന്നിങ്ങ് മിൽ ഇന്ന് പ്രവർത്തനം തുടങ്ങും. 18.74 കോടിരൂപ ചെലവിൽ പൂർത്തിയാക്കിയ നവീകരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന നവീകരണ പ്രവർത്തനങ്ങളാണ് എല്‍ഡിഎഫ് സർക്കാർ വന്നതിന് ശേഷം നടക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുടിശികയുണ്ടായിരുന്ന 44 പേരുടെ ഗ്രാറ്റുവിറ്റി തുകയായ 119 ലക്ഷത്തിൽ 100 ലക്ഷത്തോളം രൂപ വിതരണം ചെയ്തു. പല സ്പിന്നിംഗ് മില്ലുകളിലും 2013 മുതലുള്ള ഗ്രാറ്രുവിറ്റി കുടിശികയായി കിടക്കുമ്പോൾ കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിൽ 2016 വരെയുള്ള കുടിശിക നൽകിയിട്ടുണ്ടെന്ന് കൊല്ലം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടുപി.എഫ് കുടിശികയായ 2 കോടി 47 ലക്ഷം രൂപയും ഇ.എസ്.ഐ ഇനത്തിൽ 63 ലക്ഷം രൂപയും നൽകുകയുണ്ടായി. 2020 മാർച്ച് വരെ പെൻഷൻ പറ്റിയ ജീവനക്കാരുടെ മുഴുവൻ ആനുകൂല്യങ്ങളും അടച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
eng­lish sum­ma­ry ; Kol­lam Co-oper­a­tive Spin­ning Mill to start oper­a­tions today; The Chief Min­is­ter will inaugurate.
you may also like this video;