Web Desk

കൊല്ലം

July 31, 2020, 8:38 am

കൊല്ലം കളക്ടർ നിരീക്ഷണത്തിൽ

Janayugom Online

കൊല്ലം ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ സ്വയം നിരീക്ഷണത്തില്‍. കോവിഡ് രോഗിയുമായി പ്രാഥമിക ബന്ധമുളള വ്യക്തി ഓഫീസില്‍ എത്തിയതിനെ തുടര്‍ന്നാണ് കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. കളക്ടറേറ്റിലെ മറ്റ് ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാൻ നിര്‍ദേശിച്ചു.

ഓഫീസിൽ കോവിഡ് പോസ്റ്റീവായ വ്യക്തിയുമായി പ്രാഥമിക ബന്ധമുള്ള ഒരാൾ വന്നതുകൊണ്ടു തൽകാലം സ്വയം നിരീക്ഷണത്തിൽ വീട്ടിൽ ആണ്,മറ്റുള്ളവരെ ഡിഎംഒ അറിയിച്ചിട്ടുണ്ട് എന്ന് കളക്ടര്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.

ഇന്നലെ 22 പേര്‍ക്കാണ് കൊല്ലം ജില്ലയില്‍ രോഗം സ്ഥിരികരിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന അഞ്ച് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കുമാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം മൂലം പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ജില്ലയില്‍ 83 പേര്‍ രോഗമുക്തി നേടി.

ENGLISH SUMMARY: kol­lam col­lec­tor under self quarantine

YOU MAY ALSO LIKE THIS VIDEO