March 21, 2023 Tuesday

ദേവനന്ദ യാത്രയായി: മൃതശരീരം വീട്ടുവളപ്പിൽ സംസ്കരിച്ചു

Janayugom Webdesk
February 28, 2020 6:49 pm

കേരളത്തെ കണ്ണീരിലാഴ്ത്തി ദേവനന്ദ യാത്രയായി. കുടവട്ടൂരിലെ കുടുംബവീട്ടിൽ വെച്ചാണ് സംസ്കാരചടങ്ങുകൾ പൂർത്തിയാക്കിയത്. ഒരു രാത്രിമുഴുവൻ ഉറക്കമിളച്ച് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് ഏഴ് വയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിനു സമീപത്തെ ഇത്തിക്കര ആറ്റിൽ കണ്ടെത്തിയത്. മരണം വെള്ളത്തിൽ മുങ്ങി തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നിരുന്നു.

മുറിവുകളോ ചതവുകളോ ശരീരത്തിൽ ഇല്ലെന്നും ബലപ്രയോഗം നടന്നിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ശ്വാസകോശത്തിൽ ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തിയിരുന്നു.നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളാണ് മരിച്ച ഒന്നാംക്ലാസുകാരി ദേവനന്ദ(പൊന്നു).

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായയത്. വീട്ടിൽ ധന്യയും മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അലക്കികൊണ്ടിരുന്ന ധന്യയ്ക്കരികിലെത്തിയ ദേവനന്ദയെ ഉറങ്ങിക്കിടക്കുന്ന അനിയന് കൂട്ടിരിക്കാൻ പറഞ്ഞയച്ചതാണ് ധന്യ. പിന്നീട് അകത്ത് ചെന്ന് നോക്കിയപ്പോൾ ദേവനന്ദയെ കാണാനില്ല. മുൻവശത്തെ കത് തുറന്ന് കിടക്കുകയായിരുന്നു.

തുടർന്ന് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തിയത്.കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധിപേർ ദേവനന്ദയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

Eng­lish Sum­ma­ry: kol­lam devanand­ha case funeral

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.