March 26, 2023 Sunday

Related news

March 16, 2020
March 14, 2020
March 11, 2020
March 6, 2020
March 3, 2020
March 2, 2020
March 2, 2020
February 28, 2020
February 28, 2020
February 28, 2020

ദേവനന്ദയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Janayugom Webdesk
കൊല്ലം
February 28, 2020 3:24 pm

കൊല്ലത്ത് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയായി. ശ്വാസകോശത്തിൽ വെള്ളത്തിന്റെയും ചെളിയുടെയും അംശം കണ്ടെത്തി . ദേവനന്ദയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക റിപ്പോർട്ട്. ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവു കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന് ലക്ഷണങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്താനായില്ല.വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്.മൃതദേഹത്തിൽ മുറുവുകളോ ചതവുകളോ ഇല്ലായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് രാവിലെ തന്നെ പുറത്തു വന്നിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ മൃതദേഹത്തിൽ ഇല്ലായെന്നും പ്രാഥമിക റിപ്പോർട്ടിൽ പരാമർശിച്ചു.

ഇന്ന് രാവിലെയാണ് ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മുങ്ങൽ വിദഗ്‌ധരാണ് ദേവനന്ദയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയിൽ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്.

കുട്ടിയുടെ മരണത്തിൽ എല്ലാ ശാസ്ത്രീയ പരിശോധനയും നടത്തുമെന്ന് പൊലീസ് കമ്മീഷണർ ടി നാരായണൻ അറിയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നുണ്ട്. ഈകാര്യമെല്ലാം വിശദമായി അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY: Kol­lam Devanand­ha case

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.