കൊല്ലം; സ്കൂളിന് മുന്നിൽ കാറിലിരുന്ന് നഗ്നതാ പ്രദർശനം : മുൻ എംഎൽഎ പുനലൂർ മധുവിന്റ കാർ ഡ്രൈവർ പിടിയിൽ

Web Desk

കൊല്ലം

Posted on November 12, 2019, 1:20 pm

കൊല്ലം അഞ്ചലില്‍ കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകളോടും കുട്ടികളോടും നഗ്നതാ പ്രദര്‍ശനം നടത്തിയ മുൻ എംഎൽഎ പുനലൂർ മധുവിന്റഡ്രൈവറെ പൊലീസ് പിടികൂടി പോലീസിനെ ഏൽപ്പിച്ചു. മണിയാര്‍ സ്വദേശി വിഷ്ണു പ്രസാദിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെ അഞ്ചൽ ചന്തമുക്കിന് സമീപത്തെ ബി. വി. യു പി സ്കൂളിന് മുൻവശത്തായിരിന്നു സംഭവം. കുട്ടികളും സ്ത്രീകളു വരുന്ന സ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയ ഇയാളെ നാട്ടുകാർ ആദ്യം താക്കീതു ചെയ്യുകയായിരുന്നു. ഇതിന് മുമ്പു ഇയാൾ സമാനമായ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അന്നൊക്കെ നാട്ടുകാർ താക്കീതു നൽകി ഇടാളെ വിട്ടകയ്ക്കുകയായിരുന്നു. എന്നാൽ, വീണ്ടും ഞരമ്പു രോഗവുമായി രംഗത്തെത്തിയതോടെയാണ് നാട്ടുകാർ പിടികൂടി ഇയാളെ പൊലീസിൽ ഏൽപ്പിച്ചത്. നഗ്നതാ പ്രദർശനം നടത്തിയെന്ന് കാട്ടി ഒരു കുട്ടിയും രക്ഷാകർത്താവും പൊലീസിൽ വിഷ്ണുപ്രസാദിനെതിരെ മൊഴി നല്കിട്ടുണ്ട്. വിഷ്ണുവിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു. ഡ്രൈവർക്ക് വേണ്ടി അഞ്ചൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വാദിച്ചു പുനലൂർ മധു