കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. എല്‍ഡിഎഫ് ധാരണപ്രകാരമാണ് രാജി. നാല് വര്‍ഷം സിപിഐ(എം)നും തുടര്‍ന്നുള്ള ഒരു വര്‍ഷം സിപിഐക്കുമാണ് മേയര്‍ സ്ഥാനം. കൊല്ലത്തെ മഹാനഗരമാക്കുക എന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് എല്‍ഡിഎഫ് നേതൃത്വം നല്‍കിയ കോര്‍പ്പറേഷന്‍ പ്രാധാന്യം നല്‍കിയതെന്ന് പ്രസന്ന ഏണസ്റ്റ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിഞ്ഞതായും നഗരസഭയ്ക്ക് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതായും മേയര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.