Web Desk

കൊല്ലം

February 05, 2020, 9:17 am

കൊല്ലത്ത് സുഹൃത്തിനെ കഴുത്തറത്ത് കൊന്ന് അസം സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Janayugom Online

അഞ്ചലില്‍ അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അസം സ്വദേശി ജലാല്‍ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം.സ്ഥലത്തെത്തിയ പൊലീസ് മുറി തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ബലംപ്രയോഗിച്ചാണ് പൊലീസ് സംഘം മുറിക്കുള്ളില്‍ കടന്നത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് അബ്ദുല്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Eng­lish Sum­ma­ry: Kol­lam migrant labour killed

You may also like this video