വിറക് കമ്പ് കൊണ്ടുള്ള ഏറിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു; അയൽവാസിയായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിന് കേസ്

Web Desk

കൊല്ലം

Posted on September 17, 2020, 12:20 pm

വിറക് കമ്പ് കൊണ്ടുള്ള ഏറിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കൊല്ലം പോളയത്തോട് സ്വദേശി ഷാഫിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷാഫിയുടെ ബന്ധു ലൈല(46)ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു.

ഓഗസ്റ്റ് 25ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാഫിയുടെ ഭാര്യ ലൈലയെ പ്രതി ലൈല അസഭ്യം പറഞ്ഞതു ചോദ്യം ചെയ്യാൻ ഷാഫിയുടെ മകൻ ലൈലയുടെ വീട്ടിലെത്തി. ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായതോടെ തടയാനെത്തിയ ഷാഫിയെ ലൈല വിറകുകമ്പ് കൊണ്ട് എറിയുകയായിരുന്നു.

ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം ഇയാളെ വീട്ടിലേക്കയച്ചിരുന്നു. എന്നാൽ 2 ദിവസം കഴിഞ്ഞ് അബോധവസ്ഥയിലായ ഷാഫിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിറകുകമ്പ് എറിഞ്ഞതിനെ തുടർന്നുണ്ടായ ആന്തരികരക്തസ്രാവമാണു മരണകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

you may also like this video