Tuesday
12 Nov 2019

കൊല്ലം സ്വദേശി ദുബായില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ മുങ്ങിമരിച്ചു

By: Web Desk | Thursday 2 May 2019 4:44 PM IST


Representative image

ദുബായ്: സുഹൃത്തുക്കള്‍ക്കൊപ്പം വിനോദത്തിന് മത്സ്യബന്ധനം നടത്താന്‍ പോയ മലയാളി യുവാവ് മുങ്ങിമരിച്ചു.  ദുബായിലെ ജദ്ദാഫ് ജില്ലയിലെ ചെറുതുറമുഖത്തില്‍ അവധി ആഘോഷിക്കവെ കാല്‍ വഴുതി വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. കൊല്ലം സ്വദേശിയായ സഹദ് അബ്ദുള്‍ സലാം എന്നയാളാണ് മരിച്ചത്.രക്ഷാപ്രവര്‍ത്തനത്തിനുള്ള കോസറ്റ് ഗാര്‍ഡിന്റെ ശ്രമം വിജയം കണ്ടില്ല. സഹദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

 

Related News