നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊറോണ

Web Desk

കൊല്ലം:

Posted on April 02, 2020, 8:52 am

ഡൽഹിയിലെ നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. കൊല്ലം കരിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഡല്‍ഹിയില്‍ ചികിത്സയിലാണ്.കൊല്ലത്ത് നിന്ന് സമ്മേളനത്തിൽ പങ്കെടുത്ത പതിനഞ്ച് പേരിൽ എട്ട് പേർ മാത്രമാണ് തിരികെ നാട്ടിലെത്തിയത്. ബാക്കിയുള്ളവർ പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങളോടെ ഡൽഹിയിൽ തുടരുകയാണ്.

അതേസമയം സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ എത്തിയതിന് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പുനലൂര്‍ സ്വദേശികളായ ദമ്പതികള്‍ ഇപ്പോള്‍ വീട്ടില്‍ ഐസോലേഷനിലാണ്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

ENGLISH SUMMARY: kol­lam native test­ed coro­na pos­i­tive who par­tic­i­pate in nisamud­hin

YOU MAY ALSO LIKE THIS VIDEO