വിവാഹത്തിൽ നിന്നു പിന്മാറാൻ ലക്ഷ്മി റംസിയെ നിർബന്ധിച്ചു; ജാമ്യം റദ്ദാക്കണമെന്നു സർക്കാർ

Web Desk

കൊല്ലം

Posted on October 17, 2020, 9:12 am

വിവാഹം വാഗ്ദാനം നൽകിയ ശേഷം കാമുകൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പി പ്രമോദ്, ഭർത്താവ് വടക്കേവിള സ്വദേശി അസറുദ്ദീൻ എന്നിവർക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.

കൊല്ലം സെഷൻസ് കോടതി ഇക്കഴിഞ്ഞ 10നാണ് ജാമ്യം നൽകിയത്. അസറുദ്ദീന്റെ സഹോദരൻ ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തത്. ഇയാൾ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതറിഞ്ഞ് സെപ്റ്റംബർ 3ന് യുവതി തൂങ്ങിമരിച്ചെന്നാണു കേസ്.

Eng­lish sum­ma­ry; kol­lam ram­si case lat­est updation

You may also like this video;