Web Desk

March 27, 2020, 4:10 pm

ഹോം ക്വാറന്റൈനിൽ കഴിയവെ മുങ്ങിയ കൊല്ലം സബ് കളക്ടർക്ക് സസ്‌പെൻഷൻ

Janayugom Online

വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവെ മുങ്ങിയ കൊല്ലം സബ്കളക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഇദ്ദേഹത്തെ ജോലിയിൽ നിന്ന് സസ് പെൻഡ് ചെയ്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ ഈ മാസം 19 മുതൽ തേവള്ളിയിലെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോൾ ആരെയും കാണാതിരുന്നതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് താൻ കാൺപൂരിലാണെന്ന് മറുപടി ലഭിച്ചത്.

ഹോം ക്വാറന്റൈൻ എന്നാൽ സ്വന്തം വീട്ടിൽ പോവുക എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് അനുപം മിശ്ര കലക്ടർക്ക് നൽകിയ വിചിത്ര വാദം. 2016 ബാച്ച് ഐഎഎസ് ഉദ്യാഗസ്ഥനാണ് ഉത്തർപ്രദേശ് സ്വദേശിയായ അനുപം മിശ്ര.രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

 

Eng­lish Sum­ma­ry: Kol­lam sub col­lec­tor escaped from self quarantine

You may also like this video