Web Desk

കൊല്ലം:

April 03, 2020, 11:11 am

ക്വാറന്റീന്‍ ലംഘനം; കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്രയുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ

Janayugom Online

കോവിഡ് നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ.രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അനുപം മിശ്രക്കെതിരെ നേരത്തെ കേസെടുക്കുകയും സർവീസിൽ നിന്ന് സസ്‌പെൻസ് ചെയ്തിരുന്നു.

വിദേശത്തുപോയശേഷം തിരികെ ജോലിയിൽ കയറിയ അനുപം മിശ്രയോട് കോവിഡ് ക്വാറന്റൈനിൽ പോകാൻ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. അനുപംമിശ്രയോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഡ്രൈവറായ രാജേഷിനോടും ​ഗൺമാൻ സുജിതിനോടും നിരീക്ഷണത്തിൽ പോകാൻ കളക്ടർ നിർദേശിച്ചിരുന്നു. ഇരുവരും നിർദേശം ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്.

ENGLISH SUMMARY: kol­lam sub col­lec­tors gun man and dri­ver were suspend

YOU MAY ALSO LIKE THIS VIDEO