8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 4, 2024
September 3, 2024
August 31, 2024
August 19, 2024
July 9, 2024
June 17, 2024
May 26, 2024
April 30, 2024
February 18, 2024

രാത്രി മുഴുവന്‍ പെരുവഴിയില്‍; കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ ഗേറ്റിന് പുറത്താക്കി

Janayugom Webdesk
October 7, 2022 10:09 am

കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍. കൊട്ടിയത്താണ് സംഭവം.  വീട്ടുകാര്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് സ്‌കൂളില്‍ പോയ യുണീഫോം മാറാതെ അഞ്ചുവയസ്സുകാരനും അമ്മയും തഴുത്തല പി കെ ജങ്ഷന്‍ ശ്രീനിലയത്തില്‍ ഡി വി അതുല്യയും രാത്രി മുഴുവന്‍ പുറത്ത് നില്‍കുകയായിരുന്നു. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോളാണ് വീട്ടുകാര്‍ ഗേറ്റ് പൂട്ടിയത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പീഡനം സഹിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞും, വണ്ടി നല്‍കിയില്ല എന്നെല്ലാം പറഞ്ഞാണ് പീഡനം എന്ന് അതുല്യ പറയുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠസഹോദരന്റെ ഭാര്യയും സമാന പരാതിയുമായി രംഗത്ത് എത്തി. ഭര്‍ത‍ൃവീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചെന്നും വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും സഹോദരന്റെ ഭാര്യ പറഞ്ഞു.

അതേസമയം അതുല്യ അടുത്തുള്ള കൊട്ടിയം സ്റ്റേഷനില്‍ വിവരമറിയിച്ചു. കൊല്ലം സിറ്റി കമ്മീഷ്ണറെ നേരിട്ട് വിളിക്കുകയും ചെയ്തു. ശിശുക്ഷേമ വകുപ്പിലും അറിയിച്ചു. ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നില്‍ ഇരുന്ന ശേഷം  നാട്ടുകാരുടെ സഹായത്തോടെ അകത്തുകടന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു.

Eng­lish Summary:in kol­lam the young woman and her child were kicked out by in-laws

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.