കൊച്ചി: ലണ്ടനിലെ തെരുവുകളിൽ കൊമ്പൻ തകർത്താടുകയാണ്. കൊച്ചി സദേശിയായ വിവേക് പിള്ള നല്ല പാലക്കാടൻ മട്ടയരിയിൽ നിന്ന് വാറ്റിയെടുക്കുന്ന ബിയറാണ് കൊമ്പൻ. ഈ കൊമ്പൻ ഇപ്പോൾ ബ്രിട്ടനിലെ കുടിയന്മാർക്ക് ഇടയിൽ ഹിറ്റായിരിക്കുകയാണ്. കഴിഞ്ഞ 15 വർഷത്തിലധികമായി ലണ്ടനിൽ താമസിക്കുന്ന വിവേക് കൊച്ചിൻ ഹെരിറ്റേജ് എന്ന സ്വകാര്യ ബാങ്കിങ് സ്ഥാപനം നടത്തുന്നതിനിടയിലാണ് ഹോട്ടൽ ബിസിനസിലേയ്ക്ക് മാറുന്നത്.
കേരളീയ വിഭവങ്ങൾ ലഭിക്കുന്ന ഹോട്ടലിൽ ഭക്ഷണത്തിനായി എത്തുന്നവരിൽ ഭൂരിഭാഗം പേരും ഭക്ഷണത്തിന് മുൻപ് ബിയർ കഴിക്കുന്ന ശീലമായുള്ളവരാണ്. അവർ ഇന്ത്യൻ ബിയർ ആവശ്യപെടുമ്പോൾ നല്കാറുണ്ടെങ്കിലും കേരളീയ രുചി വേണമെന്ന ആവശ്യമാണ് കൊമ്പനിലേയ്ക്ക് എത്തിയത്. ആദ്യം അവിടെ കിട്ടുന്ന അരി ഉപയോഗിച്ചെങ്കിലും നാട്ടിൽ നിന്നുള്ള തനത് രുചി വേണമെന്ന് തോന്നിയപ്പോൾ നാട്ടിലേയ്ക്ക് തിരിച്ചു.
തിരുക്കുറൾ അടക്കമുള്ള ഗ്രന്ഥങ്ങളിൽ പരാമർശമുള്ള പാലക്കാടൻ മട്ടയിൽ അന്വേഷണം ചെന്നെത്തി. അപ്പോഴും ബിയറിന്റെ പേരിടൽ സംബന്ധിച്ചുള്ള തീ രുമാനം ആയിരുന്നില്ല. വിവേകിന്റെ ഭാര്യ സന്ധ്യയാണ് കേരളത്തിലെ ജനത്തിന്റെ മനസിൽ മായാത്ത ഇടമുള്ള കൊമ്പൻ എന്ന പേര് നിർദേശിച്ചത്. വിവേകിന് പിനീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സ്വന്തം ഹോട്ടലിന് പുറമേ ബ്രിട്ടനിലെ മറ്റ് ഇന്ത്യൻ ഹോട്ടലുകളിലും സായ്പ്പിനിപ്പോൾ കൊമ്പൻ വേണം. കേരളത്തിലും തന്റെ കൊമ്പനെ വേണ്ടിവന്നാൽ എത്തിക്കുമെന്ന് വിവേക് പറയുന്നു, ചേര, ചോളാ രാജാക്കന്മാർക്കിടയിൽ പാലക്കാടൻ മട്ടയിൽ നിന്നുണ്ടാകുന്ന മദ്യത്തെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. അതുകൊണ്ട് ഈ പൗരാണികത കേരളീയനും പ്രിയമാകുമെന്ന് വിവേക് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.