മത്സ്യവ്യാപാരിക്ക് കോവിഡ്: കൊണ്ടോട്ടി മാര്‍ക്കറ്റ് അടച്ചു

Web Desk

മലപ്പുറം

Posted on July 20, 2020, 1:02 pm

മത്സ്യവുമായി എത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തെ കൊണ്ടോട്ടി  മത്സ്യമൊത്ത വ്യാപാര കേന്ദ്രം അടച്ചു. കൊയിലാണ്ടിയില്‍ നിന്ന് ഇയാള്‍ മത്സ്യവുമായി ഇവിടെ എത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നവരോട് നിരീക്ഷണത്തില്‍ പോകുവാന്‍ നിര്‍ദ്ദേശിച്ചു.

കൊയിലാണ്ടി ഹാര്‍ബറിലെ 250 മത്സ്യത്തൊഴിലാളികള്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും പരിശോധന നടത്തിയിരുന്നു. ഇവരില്‍ മൂന്ന് പേര്‍ക്ക് കോവിഡ് ഫലം പോസിറ്റീവായിരുന്നു. കോവിഡ് സമൂഹവ്യാപന ഭീഷണി കണക്കിലെടുത്ത് തുറമുഖത്ത് പൊലീസും അഗ്നിശമനസേനയും അണുനശീകരണം നടത്തി.

ENGLISH SUMMMARY: kon­dot­ty mar­ket closed due to covid

You may also like this video