Web Desk

തൃശ്ശൂര്‍

January 13, 2021, 10:03 am

കോങ്ങാട് എംഎൽഎ കെ.വി വിജയദാസിന്റെ നില അതീവഗുരുതരം

Janayugom Online

കോങ്ങാട് എംഎൽഎ കെ.വി വിജയദാസിന്‍റെ നില അതീവഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ. തൃശൂർ മെഡിക്കൽ കോളേജിലാണ് എംഎൽഎ ചികിത്സയിൽ കഴിയുന്നത്. ഡിസംബർ 11നാണ് എംഎൽഎയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്നായിരുന്നു അന്ന് എംഎൽഎയെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്.

ദിവസങ്ങൾക്ക് ശേഷം എംഎൽഎയുടെ കൊവിഡ് ഫലം നെഗറ്റീവ്‌ ആയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായി മാറുകയായിരുന്നു. അതിനാൽ എംഎൽഎ തൃശൂർ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിൽ തുടർന്നു. ഇന്നലെ പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിലാണ് എംഎൽയുടെ നില അതീവഗുരുതരമാണെന്ന് സൂചിപ്പിച്ചിരിക്കുന്നത്. സിടി സ്‌കാൻ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.ന്യൂറോ സർജറി വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.
eng­lish sum­ma­ry : Kon­gad MLA KV Vijayadas’ con­di­tion is critical
you may also like this video